ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുത്തു, രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ രാജ്യം മുഴുവൻ ഉണ്ട്; ചെസ്സ് പ്രതിഭ പ്രഗ്നാനന്ദയെ നേരിൽ കണ്ട് ചേർത്ത് പിടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോകത്തിന്റെ ഉച്ചകോടിയിലെത്തിയെ ഇന്ത്യൻ ടീൻ യുവത്വത്തിന്റെ പടക്കുതിര ആർ പ്രഗ്നാനന്ദയെയും കുടുംബത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു. സ്വവസതിയിൽ ചേർത്ത് നിർത്തി പ്രഗ്നാനന്ദയെ ആശ്ളേഷിച്ചും തോളിൽ കൈയ്യിട്ടും ഔപചാരികതകൾ ഒന്നും ഇല്ലാതെ നരേന്ദ്ര മോദിയുടെ വ്യത്യസ്ത മുഖം ആയിരുന്നു. പ്രധാനമന്ത്രി ഇത്ര ലളിതമായി ആരെയും സ്വീകരിക്കുന്നതും മുമ്പ് കണ്ടിട്ടില്ല. ആദ്യം മുതൽ അവസാനം വരെ പ്രഗ്നാനന്ദയുടെ തോളിൽ ആയിരുന്നു മോദിയുടെ കൈ. അത്രമാത്രം അടുത്ത ഒരു അനുജനേയോം മകനേയോ സുഹൃത്തിനേയോ ഒക്കെ പോലെ…കുടുംബത്തേ തന്റെ വസതിയിൽ സ്വീകരിച്ച മോദി മാതാപിതാക്കളേയും 18 കാരനായ ചെസ് പ്രതിഭ ആർ പ്രഗ്നാനന്ദയെയും അഭിനന്ദിച്ചു.

പ്രഗ്നാനന്ദ കറുത്ത് സ്യൂട്ടും വെളുത്ത ഷർട്ടും ധരിച്ചപ്പോൾ മാതാപിതാക്കൾ ആകട്ടേ സാധാരണ വേഷം ആയിരുന്നു. നാട്ടിൻ പുറത്തുകാരേ പോലെ മാതാപിതാക്കൾ ഔപചാരികത ഒന്നും ഇല്ലാതെ മോദിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.

ബുദ്ധികൊണ്ട് ലോക കൗമാരക്കാർക്ക് വിസ്മയം ആയി മാറിയ ഇന്ത്യയുടെ ചെസ് പ്രതിഭ ആർ പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ആശ്ളേഷിച്ചു.ഇന്ന് എനിക്ക് വളരെ സ്പെഷ്യൽ വിരുന്നുകാർ ഉണ്ടായിരുന്നു.ഇവരാണവർ. ഇവരെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്ന് മോദി എക്സ് പ്ളാറ്റ്ഫോമിൽ കുറിച്ചു.നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ രാജ്യം മുഴുവൻ ഉണ്ട്.

നിങ്ങൾ അഭിനിവേശവും സ്ഥിരോത്സാഹവും വ്യക്തിപരമാക്കുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്ന് നിങ്ങളുടെ ഉദാഹരണം കാണിക്കുന്നു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്നുംആർ പ്രഗ്നാനന്ദയോടുമ്മ് കുടുമത്തോടും പ്രധാനമന്ത്രി പറഞ്ഞു. പ്രഗ്നാനന്ദ മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ചയാണ്‌ പ്രധാനമന്ത്രിയുടെ വീട്ടിൽ എത്തിയത്.തന്നെയും മാതാപിതാക്കളെയും പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്ക് പ്രജ്ഞാനാനന്ദ നന്ദി പറഞ്ഞു.

എന്നെ ആശ്ളേഷിച്ചു എന്നും ഇത്ര വലിയ അംഗീകാരം മറ്റൊന്നും ഇല്ലെന്നും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്! എനിക്കും എന്റെ മാതാപിതാക്കൾക്കും പ്രോത്സാഹനത്തിന്റെ എല്ലാ വാക്കുകൾക്കും നന്ദി സർ,“ പ്രഗ്നാനന്ദ എക്‌സിൽ കുറിച്ചു.പ്രജ്ഞാനാനന്ദ നന്ദി പറഞ്ഞു.ഓഗസ്റ്റ് 24 ന്, അസർബൈജാനിലെ ബാക്കുവിൽ നടന്ന ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ പരാജയപ്പെടുത്തുകയായിരുന്നു. എന്നിരുന്നാലും ലോകത്തിന്റെ അത്യുന്നതിയിലെ രണ്ടാമൻ ആയി ഈ 18കരൻ വിരാജിക്കും.നോർവീജിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ റാപ്പിഡ് ചെസ് ടൈ ബ്രേക്കറിന്റെ ആദ്യ ഗെയിമിൽ പ്രഗ്നാനന്ദ വിജയിക്കുകയും രണ്ടാം ഗെയിമിൽ സമനിലയിൽ പിടിക്കുകയും ചെയ്തു.

Articles You May Like

x