ദത്തെടുത്ത് പതിനാല് വയസ്സുവരെയും വിഷമമറിയിക്കാതെ വളര്‍ത്തിയ മകൾ; അവസാനം അവളുടെ മരണം ഈ അച്ഛന്റെയും അമ്മയുടെയും തലയിൽ എന്നാൽ വർഷങ്ങൾക്ക് ശേഷം സത്യം തിരിച്ചറിഞ്ഞപ്പോൾ

തലക്ക് അടിയേറ്റു കൊല്ലപ്പെട്ട മുട്ടയ്ക്കാട് ചിറയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഗീതുവിന്റെ രക്ഷിതാക്കളായ ആനന്ദന്‍ ചെട്ട്യാരും ഭാര്യ ഗീതയുമാണ് മനസിലെ സങ്കടങ്ങൾ തുറന്നു പറയുന്നത്. മകളില്ലാത്തതിനെ തുടർന്ന് ഗീതുവിനെ എടുത്ത് വളർത്തിയതാണ്.14 വയസ്സുവരെയും വിഷമമറിയിക്കാതെയാണ് വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. ഹോര്‍മോണ്‍ വൈകല്യത്തെ തുടര്‍ന്ന് അമിത ഭാരമുണ്ടായിരുന്നു.മന്തുരോഗത്തിന്റെ ലക്ഷണവും ഉണ്ടായിരുന്നു. എല്ലാത്തിനും വേണ്ട ചികിത്സകളും നല്‍കിയിരുന്നു.

”ഞങ്ങള്‍ രണ്ടുപേരും ഒരു വര്‍ഷമായി അനുഭവിച്ച പീഡനത്തിന് അറുതിയാവുമെന്ന് കരുതുന്നു. മകളെ കൊലപ്പെടുത്തിയെന്ന് സമൂഹം തള്ളിപ്പറഞ്ഞപ്പോഴുംകൊലപ്പെടുത്തിയെന്ന് സമൂഹം തള്ളിപ്പറഞ്ഞപ്പോഴും പിടിച്ച് നിന്നു. പോലീസിന്റെ ക്രൂരമായ പീഡനം ദിവസങ്ങളോളം അനുഭവിച്ചു. പോലീസിന്റെ ചോദ്യം ചെയ്യല്‍, അസഭ്യ വര്‍ഷം. കുറ്റം സമ്മതിക്കാനായി ആനന്ദന്‍ ചെട്ട്യാരുടെ ഇരുപാദങ്ങളുടെയും അടിയില്‍ ചൂരലുകൊണ്ടുള്ള തല്ല്. വേദനയില്‍ പുളയുമ്പോഴും മരിച്ച മകളുടെ മരിച്ച മകളുടെ മുഖം മനസ്സിലോര്‍ത്ത് ചങ്കുറപ്പോടെ പിടിച്ചുനിന്നു. ……”

ഞങളുടെ വീടിന്റെ പുറകിലെ പുതിയ താമസക്കാരായിരുന്നു റഫീഖും കുടുംബവും . റഫീക്കയും മക്കളുമായി മകള്‍ അടുപ്പം പുലര്‍ത്തിയിരുന്നു.മുല്ലൂരിലുള്ള വയോധിക മരിച്ച കേസിലെ പ്രതികള്‍ എന്റെ വീടിന്റെ പിന്നിലായി വാടകയ്ക്ക് താമസിച്ചിരുന്ന റഫീക്കയും മകനും സുഹൃത്തുമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപോയിരുന്നു. എന്റെ മകളുടെ മാറാൻ ശേഷവും ഒന്നും അറിയാത്ത പോലെ ഇരുന്ന ഇവരെ സംശയിക്കേണ്ട ഒരു ആവിശ്യവും ഇല്ലായിരുന്നു. ഇവരാണ് എന്റെ വളർത്തുമകളെ കൊന്നതെന്ന് അറിഞ്ഞത് വാർത്തകളിൽ നിന്നാണ്. ആ വാർത്ത വല്ലാത്തൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്.

എന്നാൽ ഞങ്ങളാണ് കുട്ടിയെ കൊന്നതെന്ന് റഫീക്ക പറഞ്ഞു പരത്തിയത്. ഇതിന്റെ പേരിൽ ഞങളുടെ ബന്ധുകൾക് പോലും പീഡനം ഏൽക്കേണ്ടി വന്നു. ഞാൻ കുട്ടിയെ ഉപദ്രവിക്കുമെന്നു പോലും അവർ പറഞ്ഞു പരത്തി. അവരുടെ വാക്കുകൾ കേട്ട പോലീസ് പോലും ഞങ്ങളെ തെറ്റിദ്ധരിച്ചു. ഗീത ഇപ്പോൾ ആര്‍.സി.സി യിൽ ചികിസ്തയിൽ ആണ്. ഞങ്ങൾ തെറ്റുകാരല്ലെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലെ വലിയൊരു ഭാരം മാറി. ഇനിയൊരു പീഡനം താങ്ങാന്‍ വയ്യെന്ന് സങ്കടത്തോടെ ഗീതയും ആനന്ദന്‍ ചെട്ട്യാരും പറഞ്ഞു.

ഗീതയുടെ മരണം നടന്നു കൃത്യം ഒരു വര്ഷം കഴിഞ്ഞാണ് യഥാർത്ഥ പ്രതികളെ പിടികൂടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നാലുവര്‍ഷം റഫീക്കയും ഷഫീക്കും ഗീതുവിന്റെ വീട്ടിന്റെ പുറകിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ഷഫീക്ക് ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുന്നത് ഗീതു വിലക്കി. ജനുവരി 14-ന് ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്ത സമയത്ത് ഗീതുവിനടുത്തെത്തി ഷഫീക്ക് ഇതേ ചൊല്ലി തര്‍ക്കിച്ചു. ബഹളം കേട്ടെത്തിയ റഫീക്കയെയും ഗീതു ശാസിച്ചു. ഇതില്‍ പ്രകോപിതയായ റഫീക്ക, ഗീതുവിനെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് ചുമരില്‍ ചുറ്റിപ്പിടിച്ച് ചുമരില്‍ മൂന്നുതവണ ഇടിച്ചു. ഗീതു കട്ടിലില്‍ മറിഞ്ഞു വീണതോടെ റഫീക്ക സ്ഥലംവിട്ടു. തുടര്‍ന്ന് ഷഫീക്ക് വീട്ടില്‍ പോയി ചുറ്റികയെടുത്തു വന്ന് ഗീതുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് ഗീതു കട്ടിലില്‍ കുഴഞ്ഞു വീണത് കണ്ട് ഷഫീക്ക് സ്ഥലം വിട്ടു.

ഗീതുവിന്റെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറരയോടെ കുട്ടിമരിച്ചു. അടിയേറ്റതിനെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് മൃതദേഹപരിശോധനാഫലം. സംഭവത്തില്‍ കോവളം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തിയിരുന്നില്ല. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇവരുടെ മൊഴിയുള്‍പ്പെട്ട രേഖകള്‍ കോവളം പോലീസിന് കൈമാറുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ഷാജി പറഞ്ഞു. ശാന്തകുമാരിയെയും കൊലപ്പെടുത്തിയത് ചുറ്റക കൊണ്ട് തലയ്ക്കടിച്ചായിരുന്നു. കഴുത്തില്‍ ഷാളിട്ട് കുരുക്കുകയും ചെയ്തിരുന്നു.പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് . കോവളം വിഴിഞ്ഞം മുല്ലൂര്‍ പനവിള സ്വദേശി ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം മുന്‍പ് മുട്ടയ്ക്കാട്ട് പതിന്നാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണെന്ന് പോലീസിനോട് സമ്മതിച്ചു. വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയുമ്പോളാണ് ഈ കുറ്റസമ്മതവും പ്രതികൾ നടത്തിയത്.

ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), മകന്‍ ഷഫീക്ക്(23) റഫീക്കയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്താണ് ഗീതുവും ഗീതുവും താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് റഫീഖയും മകനും തമ്മിൽ വഴക്കുണ്ടാകുകയും മകൻ കാരണമാണ് ആ കുട്ടി മറിക്കാൻ ഇടയായതെന്നു റഫീഖ വിളിച്ചു പറയുകയും ചെയ്തു. ഇത് കേൾക്കാൻ ഇടയായ വീട്ടുടമയുടെ മകന്‍ പിന്നീട് ശാന്തകുമാരിയുടെ കൊലപാതകം അന്വേഷിക്കാനെത്തിയ പോലീസീനോട് ഇക്കാര്യം പറയുകയും പോലീസ് അത് അവരോടു ചോദിക്കുകയും ചെയ്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശികളായ റഫീക്കാ ബീവി(50), മകന്‍ ഷഫീക്ക്(23), റഫീക്കയുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അല്‍അമീന്‍(26) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വിഴിഞ്ഞം മുല്ലൂര്‍ പനവിള സ്വദേശി ശാന്തകുമാരിയെ(71)യാണ് പ്രതികള്‍ കഴുത്തില്‍ ഷാളിട്ട് കുരുക്കിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊന്നത്. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ അന്ന് തന്നെ പോലീസ് പിടിച്ചിരുന്നു.തുടർ അനേഷണത്തിനായി പ്രതികളെ കസ്റ്റഡിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു.

Articles You May Like

x