അച്ഛന് വിട നൽകി അമൃതയും സഹോദരിയും;സംഗീതലോകത്തിന് നഷ്ട്ടപെട്ടത് അതുല്യ പ്രതിഭയെ എന്ന് ആരാധകർ

അമൃത സുരേഷിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ സംഗീത കുടുംബമാണ് അമൃതയുടേത്. താരത്തിന്റെ അച്ഛനും അമ്മയും മകളും സഹോദരിയും ഒക്കെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ സുപരിചിതർ തന്നെയാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയാണ് അമൃത കരിയറിന് തുടക്കം കുറിച്ചത്. അന്നുമുതൽ അമൃതയ്ക്കൊപ്പം അച്ഛനെയും കണ്ടുതുടങ്ങിയതാണ്. ആദ്യവേദിയിൽ അച്ഛനായിരുന്നു പ്രത്യക്ഷപ്പെട്ടതെങ്കിൽ പിന്നീട് അമ്മയും സഹോദരിയും ഒക്കെ കടന്നുവരികയായിരുന്നു. സഹോദരി അഭിനയരംഗത്തേക്കും പിന്നണി ഗാനരംഗത്തേക്കും അമൃതയുടെ ചുവടുപിടിച്ച് എത്തിയിരുന്നു. സുരേഷ് മക്കൾക്കൊപ്പം എന്നും നിഴലായി കാവലായി ഉണ്ടായിരുന്നു.

ഇന്ന് അദ്ദേഹം ഓർമ്മയാകുമ്പോൾ താരത്തിന്റെ വാക്കുകളും സാന്നിധ്യവും ശ്രദ്ധേയമാകുന്നത്. അമൃതയുടെ അച്ഛനും അമ്മയും പ്രണയത്തിലൂടെ ഒന്നായവർ ആയിരുന്നു. അച്ഛൻറെ പുല്ലാംകുഴലിൽ വീണു പോയതാണ് അമ്മയെന്ന് ഒരിക്കൽ ജെബി ജംഗ്ഷനിൽ അമൃത തുറന്നു പറഞ്ഞിരുന്നു. ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ്. മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്ന മറുപടിയാണ് അമൃതയുടെ അമ്മ ലൈല നൽകിയത്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയർ പാടാൻ ഒരിക്കൽ കലാഭവനിൽ നിന്ന് വന്നതാണ് അദ്ദേഹം. ഒരു പ്രോഗ്രാമിന്റെ ഭാഗമായി. അങ്ങനെ വന്നു കണ്ടിട്ട് ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്ന് അമൃത അച്ഛൻറെയും അമ്മയുടെയും വിവാഹത്തെപ്പറ്റി പറയുന്നു.

എന്നാൽ അങ്ങനെയല്ല എന്നാണ് സുരേഷ് പറയുന്നത്. തങ്ങളുടെ ബന്ധത്തെ പറ്റി ലൈലയുടെ വീട്ടിൽ അറിയില്ലായിരുന്നു. എൻറെ വീട്ടിൽ ചെറുതായി അറിയാമായിരുന്നു എന്ന് സുരേഷ് പറയുന്നു. അവരുടെ വീട്ടിൽ അറിയാൻ തുടങ്ങിയപ്പോഴേക്കും തട്ടിക്കൊണ്ടു വരേണ്ടി വന്നു. നല്ല ഉഴുപ്പിന് നടക്കുന്ന സമയമായിരുന്നതുകൊണ്ട് തട്ടിക്കൊണ്ടു വരുന്ന വഴിക്ക് ഈ ചാർജ് ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ടല്ലോ അവിടെയെത്തി ചാർജ് ചെയ്ത് വീട്ടിലെത്തി. പ്രേമമായതുകൊണ്ട് ലൈലയ്ക്ക് കൂടെ പോരാനുള്ള ധൈര്യം ഉണ്ടായിരുന്നു എന്നും സുരേഷ് പറയുന്നു. 30 വർഷത്തിലേറെയായി സംഗീത ലോകത്ത് നിറസാന്നിധ്യമാണ് സുരേഷ്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ് ഇന്നലെയാണ് ലോകത്തോട് വിട പറഞ്ഞത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് തൻറെ അച്ഛന് അന്ത്യ ചുംബനം നൽകി വിടയേകുന്ന അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങളും വീഡിയോയും ആണ്. അമൃതയ്ക്കും അഭിരാമിക്കും ഒപ്പം നിറസാന്നിധ്യമായി തന്നെ എന്നുഅ അച്ഛൻ ഉണ്ടായിരുന്നു. അച്ഛൻറെ വേർപാടിൽ വിതുമ്പി കരയുന്ന അമൃതയെ ആശ്വസിപ്പിക്കുന്ന ജീവിതപങ്കാളി ഗോപി സുന്ദറിനെയും വീഡിയോയിൽ കാണാം.

Articles You May Like

x