2000 രൂപയുമായി ആരും ഇനി കുപ്പി വാങ്ങാൻ ഓടേണ്ട; പുതിയ തീരുമാനവുമായി ബെവ്‌കോ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ കഴിഞ്ഞ ദിവസമാണ് നിരോധിച്ചതായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. കള്ളനോട്ടുകളുടെയും വിപണനവും കള്ളനോട്ടുകളുടെ അച്ചടിയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐ ഇത്തരത്തിലുള്ള ഒരു തീരുമാനം പുറപ്പെടുവിച്ചതെങ്കിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്തെ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് ബെവ്‌കോ. 2000 നോട്ടുകൾ ആർബിഐ പിൻവലിച്ചതിന് പിന്നാലെയാണ് ബെവ്‌കോ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ജനറൽ ഓപ്പറേഷൻ മാനേജർ സർക്കുലറിലൂടെ എല്ലാ റീജണൽ വെയർ ഹൗസ് മാനേജർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി കഴിഞ്ഞു. ഇനിമുതൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കരുതെന്നും അഥവാ സ്വീകരിച്ചാൽ അതാത് മാനേജർമാർ ആയിരിക്കും അതിൻറെ ഉത്തരവാദിത്വം എന്നും സർക്കുലറിൽ പറയുന്നു. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുകയാണ് എന്ന് ആർബിഐ കഴിഞ്ഞദിവസം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ തുടർന്ന് മൂല്യം ഉണ്ടായിരിക്കും എന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കൾക്ക് സമയം കൊടുക്കുവാൻ ബെവ്‌കോ താല്പര്യപ്പെടുന്നില്ല. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു

ആദ്യം തീരുമാനിക്കും പിന്നാകും ഇതേപ്പറ്റി ചിന്തിക്കുക എന്ന് നോട്ടുനിരോധനത്തെ പറ്റി കോൺഗ്രസ് പരിഹസിച്ചപ്പോൾ തന്നെ കള്ളപ്പണക്കാരും കള്ളനോട്ട് അച്ചടിക്കാരുമാണ് പണം പിൻവലിച്ചതിൽ വിഷമിക്കുക എന്നും അല്ലാത്തവർക്ക് ഇതിൽ വിഷമിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞ് നോട്ട് നിരോധനത്തെ അനുകൂലിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. ആരോടും 2000 രൂപ നോട്ട് കീറി കളയുവാൻ അല്ല പറഞ്ഞതെന്നും സെപ്റ്റംബർ 30 വരെ അത് മാറ്റി ഉപയോഗിക്കാം എന്നുമായിരുന്നു ആർബിഐയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ നേർവഴിയിൽ സമ്പാദിച്ച പൈസ ആർക്കുവേണമെങ്കിലും ബാങ്കിൽ കൊടുത്തു മാറാം എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി. അതേസമയം തന്നെ ആർബിഐയുടെ ഈ തീരുമാനത്തെ വിമർശിച്ച് കേരള ടൂറിസം അടക്കം രംഗത്തെത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പുതിയ തീരുമാനവും ആളുകൾക്ക് തിരിച്ചടിയാകുന്നത്. ഏതുവിധേനയും കയ്യിലുള്ള പണം ചിലവാക്കി കളയുവാൻ കാത്തിരിക്കുന്ന സാധാരണക്കാരാണ് വെക്കോയുടെ തീരുമാനത്തിൽ കുഴയുന്നത്.

Articles You May Like

x