പുതിയ പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്; 2000 രൂപ മാറാൻ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേഭാരത് ഇടിച്ചു മരിച്ചു

കഴിഞ്ഞദിവസം 2000 രൂപയുടെ നോട്ടുകൾ റിസർവ്ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചത് വളരെ വലിയ വാർത്ത തന്നെ ആയിരുന്നു. 2000 രൂപയുടെ നോട്ടുകൾ ഇനിമുതൽ വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകുകയും കേന്ദ്രസർക്കാരിൻറെ പുതിയ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനം മാധ്യമങ്ങളിൽ ഉയരുകയും ചെയ്തിരുന്നു. ആദ്യം നടപ്പാക്കും പിന്നീട് ആകും അതേക്കുറിച്ച് ചിന്തിക്കുക എന്നാണ് ഇത്തരം പ്രവർത്തിയെ കോൺഗ്രസ് പരിഹസിച്ചത്. എന്നാൽ കേന്ദ്രസർക്കാരിൻറെ പ്രവർത്തിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. എല്ലാവരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ഇതിൻറെ പിന്നിലെ നല്ല വശങ്ങളെ പറ്റിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്

അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ… 2000 രൂപ നോട്ടുകൾ ഈ സെപ്റ്റംബർ മാസത്തോടെ കേന്ദ്രസർക്കാർ പിൻവലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്. എൻറെ കയ്യിൽ ചില 2000 രൂപ നോട്ടുകൾ ഉണ്ടെങ്കിലും അവയെല്ലാം ആർബിഐ അച്ചടിച്ചതാണ്. അത് ഞാൻ നിയമപ്രകാരം സമ്പാദിച്ചതുകൊണ്ടുതന്നെ ഏതു ബാങ്കിൽ കൊടുത്തും അതെനിക്ക് ധൈര്യമായി മാറ്റിയെടുക്കാം. എന്നാൽ കള്ളനോട്ട് കയ്യിലുള്ളവരും കള്ളപ്പണം കയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും. അവർ എന്തു പറഞ്ഞ ബാങ്കിൽ ചെല്ലും. പണത്തിന്റെ സോഴ്സ് ചോദിച്ചാൽ എന്ത് കാണിക്കും എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. 2000 രൂപയുടെ അച്ചടി അഞ്ചുവർഷങ്ങളായി ഘട്ടം ഘട്ടമായി കുറച്ചു വരികയാണ്. എന്നാൽ രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ പെരുകിതുടങ്ങി.

പലരുടെ കൈയിലും കള്ളപ്പണം ധാരാളമായി. അതുകൊണ്ടാണ് ഇപ്പോൾ 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടിവന്നത്. ആർക്കും ആശങ്ക വേണ്ട. ബാങ്കിൽ കൊടുത്ത് പൈസ മാറ്റിയെടുക്കാൻ മാത്രമേ പറഞ്ഞുള്ളൂ. ആരോടും 2000 രൂപ നോട്ട് കീറിക്കളയുവാൻ പറഞ്ഞിട്ടില്ല. ഏത് നോട്ടും കുറച്ചു വർഷങ്ങൾക്കുശേഷം ഈ രീതിയിൽ പിൻവലിച്ചാൽ മാത്രമേ കള്ളപ്പണം, കള്ളനോട്ടടി എന്നിവ നിയന്ത്രിക്കാൻ കഴിയൂ. പക്ഷേ അതിൻറെ ആളുകൾ ഇതിനെ വിമർശിക്കുകയും കരയുകയും ഒക്കെ ചെയ്യും. ഇനി കേരളത്തിലെ ചാനലുകൾ വരുവാൻ സാധ്യതയുള്ള ചില വാർത്തകളാണ് 2000 രൂപയുടെ വെറും 10000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന അര പട്ടിണിക്കാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു, 2000 രൂപയുടെ വെറും 800 എണ്ണം മാറാൻ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു. അയ്യോ ഇന്ത്യയിൽ ഫാസിസം സെക്കുലറിസം കൂടി. പാവം കള്ളപ്പണക്കാരെ കള്ളനോട്ട് അടിക്കുന്നവരെ ജീവിക്കാൻ സമ്മതിക്കുന്നില്ല ഓടിവായോ രക്ഷിക്കണേ എന്നും അദ്ദേഹം പറയുകയുണ്ടായി.

Articles You May Like

x