ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല, സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടി- ഭീമൻ രഘു

ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല. സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടിയാണെന്ന് സിപിഎം അനുഭാവിയും നടനുമായ ഭീമൻ രഘു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശക്തമായ മത്സരമായിരിക്കും. ഇടതുപക്ഷം നല്ലൊരു സഖാവിനെ മത്സരിപ്പിച്ചാൽ ഫലം മാറിപ്പോകും. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ എംപി ശശി തരൂർ നല്ല സ്ഥാനാർഥിയാണ്. കോൺഗ്രസ് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പത്രക്കാരും ഓൺലൈൻകാരും പറയുന്നപോലെ അല്ല കാര്യങ്ങൾ. ജനങ്ങളുടെ മാനസികമായ ഇഷ്ടങ്ങൾ മാറി. തിരുവനന്തപുരത്ത് നല്ല ടൈറ്റ് ഫൈറ്റ് വരും. ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല.

സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടിയാണ്. ദേശീയപരമായും പ്രാദേശികപരമായും കൃത്യമായ നിലപാടുണ്ട്. ഇനി സിപിഎം വിട്ടുപോകില്ല. പിണറായി സർക്കാരിന് കീഴിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

x