‘തിരുമ്പി വന്തിട്ടെന്ന് സൊല്ല്’; അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ, കണ്ടത് ഇറക്കിവിട്ട സ്ഥലത്തിന് സമീപം

അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ. നിലവിൽ കേരള വനാതിർത്തിയിൽ നിലയുറപ്പിക്കുകയാണ്. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് അരിക്കൊമ്പൻ ഉള്ളത്. രണ്ട് ദിവസത്തിനിടയിൽ ആന അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. അരികൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്.ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജി.പി.എസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് പറയുന്നു. അതേസമയം, അരിക്കൊമ്പനെ കാട് കയറ്റാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് തമിഴ്നാട് വനം വകുപ്പും അവിടുത്തെ ജനങ്ങളും.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Articles You May Like

x