നിയമം പറഞ്ഞു നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരും; വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി

കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ ഒട്ടാകെ നിറയുന്നത് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ ഉപദ്രവിക്കുന്ന വാർത്തയാണ്. ആദ്യം അരികൊമ്പൻ ആയിരുന്നുവെങ്കിൽ പിന്നീട് അത് കാട്ടുപോത്തായി. ഇപ്പോൾ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി. നിയമം പറഞ്ഞു നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നും വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ചു വരുമെന്നും അദ്ദേഹം പറയുന്നു. വന്യമൃഗങ്ങൾ പുറത്തേക്ക് വന്നാൽ അവയെ വെടിവെച്ചു കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളെയും സംരക്ഷിക്കുന്നതാണെന്നതിനാൽ പോലീസ് ഇറങ്ങി ജനങ്ങൾക്ക് സംരക്ഷണം നൽകണം.

വന്യജീവികളുടെ മരണങ്ങൾ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ജോസ് കെ മാണി കൂട്ടിച്ചേർത്തു. അതേസമയം തന്നെ വന്യജീവികളുടെ ആക്രമണം നേരിട്ടവർക്കും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാനസർക്കാർ ഗുരുതര ക്രമക്കേടുവരുത്തി എന്ന ആക്ഷേപവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. ആക്രമണത്തിൽ ഇരയായവർക്ക് 14 കോടിയോളം രൂപയാണ് നൽകാനുള്ളതെന്നും ഇതോടെ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവർ അധികൃതരുടെ കനിവിനായി ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും ചിലർ ആരോപിക്കുന്നു. പ്രതിവർഷം 300 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന ബഡ്ജറ്റിൽ മാത്രം വകയിരുത്തുന്നുണ്ടെങ്കിലും ഇപ്പോൾ അത് 200 കോടി രൂപയായി വെട്ടിച്ചിരിക്കതും പ്രതിസന്ധിക്ക് കാരണമായി എന്ന് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു

1972ലെ ഫോറസ്റ്റ് നിയമഭേദഗതിയിൽ മാറ്റം ഉണ്ടാകണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെടുകയുണ്ടായി. ഐപിസിയിൽ പോലും സ്വയം രക്ഷയ്ക്ക് വേണ്ടി നമുക്ക് ഒരു മനുഷ്യനെ കൊലപ്പെടുത്തമെന്നും കീഴ്പ്പെടുത്താമെന്നും പറയുന്നുണ്ട്. നിയമത്തിന് മുമ്പിൽ നമുക്ക് പരിരക്ഷയുണ്ട്. പക്ഷേ ഒരു വന്യ മൃഗത്തിനെ കൊലപ്പെടുത്തിയാൽ നമ്മൾ ജയിലിൽ പോകും. അപ്പോൾ ഇതിൽ ഒരു മാറ്റം ഉണ്ടാവുകയാണ് വേണ്ടത്. 72ലെ നിയമത്തിൽ ഭേദഗതി ഉണ്ടാകണമെന്നും ആ ഭേദഗതി കേന്ദ്രം നടത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. .വിഷയത്തിൽ സംസ്ഥാന സർക്കാർ കൂടി ഭാഗമായി ഒറ്റക്കെട്ടായി നമ്മൾ നീങ്ങേടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ താങ്ങാൻ ആകുന്നതിനപ്പുറത്തേക്കുള്ള ജനസംഖ്യ എല്ലാ മൃഗങ്ങളിലും ഉണ്ടെന്നും അതുകൊണ്ടുതന്നെ മനുഷ്യജീവൻ ആയിരിക്കണം എപ്പോഴും പ്രാധാന്യം നൽകേണ്ടത് എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

Articles You May Like

x