
വീണ്ടും അച്ഛനായി രാഹുൽ ഈശ്വർ , രണ്ടാമത്തെ കണ്മണി എത്തിയ സന്തോഷം പങ്കിട്ട് ദീപ
ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം, ദിലീപ് അനുകൂലി തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. രാഹുലിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറും ചെലിവിഷവൻ പ്രേക്ഷകർക്ക് സുപരിചിതരമാണ്. ചാനൽ ചർച്ചകളിൽ ദീപയും സജീവമാണ് ചെറിയ ചില സിനിമകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.
രാഹുൽ ഈശ്വറിന്റെ പത്നികൂടിയായ ദീപ അടുത്തിടെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദീപ അടുത്തിടെ നടത്തിയ പ്രെഗ്നൻസി ഫോട്ടോഷൂട്ട് ഏറെ വൈറലായിരുന്നു. കുഞ്ഞനുജൻ ആണ് പാച്ചുവിന് കൂട്ടായി എത്തിയത്. ദീപയും രാഹുലും തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെ സന്തോഷം പ്രകടിപ്പിച്ചെത്തിയിരുന്നു. ആറാം മാസത്തിലാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം ദീപ അറിയിച്ചത്.
ആദ്യത്തെ വട്ടം ഗർഭിണി ആയപ്പോൾ എല്ലാവരെയും വിളിച്ചുപറയാൻ തനിക്ക് വ്യഗ്രത ആയിരുന്നു, എന്നാൽ രണ്ടാമത്തെ വട്ടം ഗർഭിണി ആയപ്പോൾ അത്രത്തോളം എക്സൈറ്റ്മെന്റൊന്നും ഇല്ലായിരുന്നു എന്ന് ദീപ തുറന്നു പറഞ്ഞിരുന്നു. ആദ്യതവണ മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ അത് നടത്താം എന്ന് തങ്ങൾ തീരുമാനിച്ചു. പാച്ചുവിനെയും രാഹുലേട്ടനെയും ഉൾപ്പെടുത്തിയാകും ഷൂട്ടെന്നും താരം പറഞ്ഞിരുന്നു. ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്.