മലയാളികളുടെ പ്രിയ നടൻ രാഹുൽ മാധവ് വിവാഹിതനായി , ആശംസകളുമായി ആരാധകരും സിനിമാലോകവും | Malayalam actor rahul madhav marriage

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് രാഹുൽ മാധവ്. തമിഴ് ചിത്രത്തിലൂടെയാണ് രാഹുലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബാങ്കൊങ്ക് സമ്മർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം ഒരു അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് പാപ്പൻ, കടുവ, ആദം ജോൺ, 12 ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി നടൻ മാറിയിരുന്നു. ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കാൻ രാഹുൽ മാധവിന് സാധിച്ചിരുന്നു. നായകൻ ആയാണ് തുടക്കമെങ്കിലും തുടർന്ന് അങ്ങോട്ട് താരം അഭിനയിച്ചിരുന്നത് മുഴുവൻ സഹനടനായിരുന്നു. വില്ലനായും താൻ തിളങ്ങുമെന്ന് 12 ത് മാൻ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ തെളിയിച്ചത്. രാഹുലിന്റെ ജീവിതത്തിലെ ഒരു പ്രത്യേക സന്തോഷമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. രാഹുൽ മാധവ് വിവാഹിതനായി എന്നതാണ് ഈ വാർത്ത.Malayalam actor rahul madhav marriage

ദീപശ്രീ എന്നാണ് വധുവിന്റെ പേര്. ബംഗളൂരുവിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹ ചടങ്ങായിരുന്നു. സിനിമ മേഖലയിൽ നിന്നുമുള്ള നിരവധി പ്രമുഖരും ഈ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകനായ ഷാജി കൈലാസ്, നിർമ്മാതാവായ ബാദുഷ, സൈജു കുറിപ്പ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തതായി ആണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നവദമ്പതിമാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലും എത്തിയിട്ടുണ്ടായിരുന്നു. ഉണ്ണി മുകുന്ദനും രാഹുൽ മാധവും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബാങ്കോക്ക് സമ്മർ. ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് സമ്മാനിച്ചത് ഈ ചിത്രമാണ്. ഈ ചിത്രം കണ്ടുകൊണ്ടാണ് മല്ലൂസിംഗ് എന്ന ചിത്രത്തിലെക്ക് ക്ഷണം തനിക്ക് ലഭിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രാഹുൽ മാധവും ഉണ്ണി മുകുന്ദനും ഏകദേശം ഒരേ സമയത്ത് തന്നെ കരിയർ ആരംഭിച്ചവരാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് രാഹുൽ മാധവ്. രാഹുൽ മാധവിന്റെ വിവാഹ വിശേഷങ്ങൾ അറിഞ്ഞ് സന്തോഷത്തിലാണ് ആരാധകരും. എന്നാൽ എന്തുകൊണ്ടാണ് ആരാധകരെ ഒന്നും അറിയിക്കാതെ രഹസ്യമായി വിവാഹം നടത്തിയത് എന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ ഒക്കെ നടന്നിരുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ എത്തിയത്.

Articles You May Like

x