തന്റെ പൊന്നോമനയുടെ ചിത്രം പുറത്ത് ബഷീർ ബാഷി , ആശംസകളുമായി ആരാധകർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ബഷീർ ബഷീ. വലിയൊരു ആരാധകനിരയെ തന്നെയാണ് ബഷീർ ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഈ പരിപാടിക്ക് ശേഷം ബഷീർ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. തുടർന്ന് തന്റെ ഭാര്യമാർക്കും ഓരോ ചാനൽ തുടങ്ങുകയായിരുന്നു ചെയ്തത്. ബഷീറിന്റെ ഭാര്യമാരായ സുഹാനയും മാഷുറയും പ്രേക്ഷകർക്ക് സുപരിചിതർ തന്നെയാണ്. ഇവരുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ആരാധകർ അറിയുന്നത്. ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മാഷുറയ്ക്കാണ്. മാഷുറ ഒരു കുഞ്ഞ് അതിഥിയെ കാത്തിരിക്കുകയാണ് എന്ന വാർത്ത ആ ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ തന്നെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് അരികിലേക്ക് ഇവർ എത്തിച്ചിരുന്നു. ഇപ്പോൾ ഇവരുടെ കുടുംബത്തിലേക്ക് ആ കുഞ്ഞ് അതിഥി കടന്നുവന്നു എന്ന വാർത്തയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ബഷീർ ബഷീ മൂന്നാമതും അച്ഛനായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാന തന്നെയാണ് ഇൻസ്റ്റാഗ്രാmiലൂടെ ഈ ഒരു സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. മാഷുറെ സീ സെക്ഷന് കയറ്റുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം ആദ്യം തന്നെ സുഹാന പങ്കുവെച്ചിരുന്നു. തുടർന്ന് എല്ലാവരും മാശുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു സുഹാന എത്തിയിരുന്നത്. അതിനു ശേഷം സുഹാന പങ്കുവെച്ചത് ലേബർ റൂമിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രമാണ്. കുറച്ചു നിമിഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയ വിവരവും സുഹാന അറിയിച്ചു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ബിബി കുടുംബത്തിലേക്ക് എത്തിയിരിക്കുന്ന കുഞ്ഞ് അതിഥി ബേബി ബോയ് ആണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഒരാൺകുഞ്ഞിന് മാഷു ജന്മം നൽകി എന്ന വാർത്ത ഇവരുടെ ആരാധകരെല്ലാം വലിയ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിനെ കാണാനാണ് ഇപ്പോൾ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ തന്നെ കോർത്തിണക്കി കൊണ്ടുള്ള ഒരു വ്ലോഗ് ഉടനെ തന്നെ വരുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ഇവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ എല്ലാം തന്നെ ഇവർ വ്ലോഗാക്കി ചെയ്യാറുണ്ട്.

Articles You May Like

x