പിറന്ന ഉടനെ സെലിബ്രിറ്റിയായി ബഷീർ ബാഷിയുടെ മകൻ മുഹമ്മദ് ഇബ്രാൻ ബഷീർ , ഫോളോവേഴ്സ് 17000 കടന്നു

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കുടുംബമാണ് ബഷീർ ബഷീയുടേത്. ഇവരുടെ കുടുംബത്തിലെ പുതിയ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുന്നത്. ബഷീർ ബഷിയ്ക്ക് മൂന്നാമതും ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. സിസേറിയനിലൂടെ മഷുറ അമ്മയായിരിക്കുകയാണ്. ഒരു ആൺകുഞ്ഞിനാണ് മഷുറ ജന്മം നൽകിയിരിക്കുന്നത്. ഈ വാർത്തകളൊക്കെ തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ കുഞ്ഞിന്റെ പേരും മുഖവും ഒക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇവർ. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷനിമിഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് ഇവർ എത്തിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുതിയ അതിഥിയെയും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുകയാണ് ബഷീറും കുടുംബവും.

ഒരുപാട് കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിലാണ് മാഷുറയ്ക്കും ബഷീറിനും കുഞ്ഞു പിറന്നത്. ഈ സന്തോഷ വാർത്ത അറിയിച്ചതാവട്ടെ ആദ്യ ഭാര്യയായ സുഹാനയാണ്. അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കുക എന്നായിരുന്നു സുഹാന അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ യൂട്യൂബ് വീഡിയോകളിലൂടെയും ഒക്കെ ഇവർ പങ്കുവച്ചു. ഇവരുടെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമായിരിക്കുകയാണ്.


കുഞ്ഞു ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവർ കുഞ്ഞിന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ ഒരു ചിത്രവും പേരും ഒക്കെ ഇവർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേരിൽ ഇവർ തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതിനോടകം തന്നെ പതിനേഴായിരത്തോളം ഫോളോവേഴ്സും ഉണ്ടായിരിക്കുകയാണ്.

ഈ അക്കൗണ്ട് മാനേജ് ചെയ്യുന്നത് മാഷുറയും ബഷീറും സുഹാനയും ആയിരിക്കും എന്നും ഇവർ അറിയിച്ചിട്ടുണ്ട്.ജനിച്ചുവീണ് നിമിഷങ്ങൾക്കുള്ളിൽ തന്നെ പതിനാലായിരത്തോളം ഫോളോവേഴ്സിനെ നേടിയെടുത്ത ഒരു ഇൻസ്റ്റഗ്രാം സെലിബ്രേറ്റി ആയി ഇബ്രാഹിം മാറിയിരിക്കുകയാണ് എന്നതാണ് സത്യം. നിലവിൽ സോഷ്യൽ മീഡിയയിൽ ബഷിയുടെ കുടുംബത്തിലെ എല്ലാവർക്കും അക്കൗണ്ട് ഉണ്ട്. സുഹാനയ്ക്കും മാഷുറയ്ക്കും മക്കൾക്കും ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എല്ലാം തന്നെ നൽകിയിട്ടുമുണ്ട്. യൂട്യൂബും ഇൻസ്റ്റഗ്രാമും ഒക്കെ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്. ഓരോ അക്കൗണ്ടിലും ലക്ഷക്കണക്കിന് ആരാധകരും ഇവരുടെ വിശേഷങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്.

Articles You May Like

x