കിണറ്റിൽ വീണ നാലുവയസ്സുകാരന് തുണയായത് എട്ടുവയസ്സുകാരിയായ സഹോദരി, നാടിനെ നടുക്കിയ സംഭവത്തിൽ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള അപകടങ്ങളുടെ നേർചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. മനുഷ്യനെ പേടിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് പലരും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം നടന്ന ഒരു അപകടത്തിന്റെ വാർത്തയാണ് ആളുകളെ ഞെട്ടിക്കുന്നത്. കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ എട്ടുവയസ്സുകാരി ആയ സഹോദരി രക്ഷപ്പെടുത്തിയ വാർത്തയാണ് അത്. കുഴിത്തുണ്ടൻ കറങ്ങാൻ കുറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെയും ഷെജിലയുടെയും മകൻ ഇവാനയാണ് മൂത്ത സഹോദരി അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുകയായിരുന്നു. ഇതിനിടയിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കിണറ്റിന്റെ അരികിലേക്ക് പോയ ഇവാൻ കിണറ്റിലെ പൈപ്പ് ഇരുമ്പ് കവർ ഉപയോഗിച്ച് ചവിട്ടി മുകളിലേക്ക് കയറുമ്പോൾ തുരുമ്പെടുത്ത ഇരുമ്പ് കവറിന്റെ മധ്യഭാഗം ഒടിഞ്ഞ് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. നിലവിളികേട്ട് ദിയ പൈപ്പിലൂടെ ഇറങ്ങി ഓടി പൈപ്പിൽ തന്നെ തൂങ്ങിക്കിടന്ന ഇവനെ എടുത്തു. വിവരമറിഞ്ഞു ഓടിയെത്തിയ നാട്ടുകാരാണ് കയർ ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി ആദ്യം ഇവനെ മുകളിൽ എത്തിച്ചത്. പിന്നീട് കിണറ്റിലേക്ക് ഇറങ്ങിയ കയറിൽ തൂങ്ങി ദിയയും മുകളിലേക്ക് കയറുകയായിരുന്നു. തലയ്ക്ക് നിസ്സാര പരിക്കുകളെറ്റ് ഇവനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

വെട്ടിയാർ തൻമ്പൻ പള്ളിക്കൂടം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. നിലവിൽ കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പരിക്കുകൾ ഒന്നുമില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ അഭിനന്ദനങ്ങൾ പ്രവാഹം തന്നെയാണ് ദിയയ്ക്ക് ലഭിക്കുന്നത്. കുഞ്ഞനുജനെ രക്ഷിക്കാനുള്ള സാഹസികമായ പ്രവർത്തനത്തിന് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ പക്വതാപരമായ പ്രവർത്തനത്തിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ദിയക്ക് നാട്ടുകാർ ഒന്നടങ്കം അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു. ഇതേ പോലെയുള്ള കുട്ടികൾ നാടിന് കരുതാണെന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുവാനുള്ള പ്രചോദനമാണെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. എന്ത് തന്നെയായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് ദിയ.

x