Real Stories

ഭർത്താവ് എന്നെ 40000 രൂപക്കാണ് വേശ്യാലയത്തിൽ വിറ്റത്, പിന്നീട് എൻറെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെയായിരുന്നു – ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

സോഷ്യൽ മീഡിയ ഇന്ന് വളർന്ന് വികസിച്ചിരിക്കുന്നത് കൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ പോലും വളരെ പെട്ടെന്ന് ആളുകളിലേക്ക് എത്തുന്നുണ്ട്. നിരവധി പേരുടെ ജീവിതകഥകൾ ഇതിനോടകം സൈബർലോകം ഏറ്റെടുത്ത് കഴിഞ്ഞതുമാണ്. ജീവിതത്തിൽ നമ്മൾ ആരും പ്രതീക്ഷിക്കുന്നത് പോലെ ആയിരിക്കില്ല പല കാര്യങ്ങളും വന്നുഭവിക്കുന്നത് എന്നതിൻറെ നേർസാക്ഷ്യമാണ് ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബെയിൽ വന്ന് നിറയുന്നത്. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന നിരവധി പ്രതിസന്ധികളെയും പ്രയാസങ്ങളെയും പറ്റി പലരും തുറന്നു പറയുന്നുണ്ട്. ഇതൊക്കെ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണെന്ന് തന്നെ വായനക്കാരനെ പിടിച്ചിരുത്തുന്നു. അത്തരത്തിൽ ഇപ്പോൾ ഒരു യുവതി പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ജോലിസ്ഥലത്ത് വെച്ചാണ് ഞാൻ അയാളെ ആദ്യമായി പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ഞങ്ങൾ ഒളിച്ചോടുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയായി കഴിഞ്ഞപ്പോൾ ഒരു ദിവസം കൈക്കുഞ്ഞിനെയും എന്നെയും കൊണ്ട് അയാൾ ബോംബെയിലെ റെഡ് സ്ട്രീറ്റിലേക്ക് എത്തി.

അവിടെ ഒരു മുറിയിൽ വിശ്രമിക്കുവാൻ എന്നോട് പറഞ്ഞു. കുറെ നേരം കാത്തിരുന്ന ശേഷവും അയാളെ കാണാതായപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങാൻ നോക്കി. അപ്പോൾ ഒരാൾ എന്നെ തടഞ്ഞു. എന്റെ ഭർത്താവ് എന്നെ നാല്പതിനായിരം രൂപയ്ക്ക് അവിടെ വിട്ടിട്ടു പോയി എന്നാണ് അയാൾ പറഞ്ഞത്. ഞാൻ കുറെ അധികം കരഞ്ഞു. രക്ഷപ്പെടാൻ എന്റെ കയ്യിൽ യാതൊരു മാർഗ്ഗവും ഇല്ലായിരുന്നു. കയ്യിൽ പണം ഉണ്ടെങ്കിൽ അടച്ചിട്ട് പൊക്കോളൂ എന്ന് പറഞ്ഞു. എൻറെ കയ്യിൽ എവിടെ നിന്നാണ് പണം. അങ്ങനെ ഞാൻ ഒൻപതാം ദിവസം ഒരു ഉപഭോക്താവിനെ കണ്ടെത്തി.അതല്ലാതെ എൻറെ മുന്നിൽ മറ്റൊരു മാർഗവും ഇല്ലായിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടു പോവുകയായിരുന്നു. ഒരു വർഷത്തോളം ഞാൻ ജോലി ചെയ്ത് 25000 രൂപ നേടി. എൻറെ മക്കളെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ മുറിയിൽ ആരുമില്ലാതെ ഇരുന്ന സമയത്ത് എന്റെ ഭർത്താവ് അവിടേക്ക് വന്ന് സമ്പാദ്യം എല്ലാം മോഷ്ടിച്ചു കൊണ്ടുപോയി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വീണ്ടും കുഴങ്ങി. അങ്ങനെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ഒരുപാട് സ്നേഹമുള്ള ഒരാളെ ഞാൻ പരിചയപ്പെടുവാൻ ഇടയായി. അയാൾ എന്നെ അവിടെ നിന്ന് രക്ഷിക്കാം എന്ന് പറഞ്ഞു. എന്നെ അയാൾ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളായ ശേഷമാണ് ഞാൻ അയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന കാര്യം പോലും അറിയുന്നത്. രണ്ട് വിവാഹത്തിൽ നിന്നായി മൂന്ന് മക്കളാണ് എനിക്കുണ്ടായത്. അവരെ പഠിപ്പിക്കണം എന്ന ആഗ്രഹം കൊണ്ട് പല സ്കൂളുകളിലും ഞാൻ കയറിയിറങ്ങിയെങ്കിലും വേശ്യയുടെ മക്കളെ പഠിപ്പിക്കാൻ ഇവിടെ പറ്റില്ല എന്നാണ് അധികവും ആളുകൾ പറഞ്ഞത്. അങ്ങനെ ഞാൻ ഒരു ജോലി അന്വേഷിച്ച് അത് കണ്ടെത്തി. എൻറെ മക്കൾക്ക് ഇന്ന് സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകുവാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് പഠിപ്പിച്ച് ജോലിയിൽ എത്തിക്കുവാനും എനിക്ക് കഴിഞ്ഞു. ഇന്ന് എൻറെ മക്കളും ഞാനും സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് യുവതി പങ്കുവെച്ച പോസ്റ്റ്.

Anu

Share
Published by
Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago