Real Stories

അതെൻ്റെ ജീവിതം തകർത്ത സിനിമ, അശ്ലീലമായ രീതിയിലായിരുന്നു പല സീനുകളും, അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു; വികാരനിർഭരയായി നടി കൃപ

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് കൃപ. അമ്മ രേഖയും സിനിമ മേഖലയിൽ പ്രവർത്തിച്ചതുകൊണ്ട് കൃപയ്ക്ക് അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്ത അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ” അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ” എന്ന കൃപയുടെ ഡയലോഗ് വൻ ഹിറ്റായിരുന്നു. ഇന്നും മലയാളികൾക്കിടയിൽ ആ ഡയലോഗ് കടന്നുവരാറുണ്ട്. ആ കുട്ടികളില്‍ ഒരാളായി അഭിനയിച്ചത് കൃപയാണ്. അതുകൊണ്ട് തന്നേ അത്ര പെട്ടന്നൊന്നും താരത്തെ മറക്കാൻ പ്രേക്ഷകർക്കാവില്ല.

പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലും കൃപ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ തൻ്റെതല്ലാത്ത കാരണത്താൽ ആയിരുന്നാലും സിനിമയുടെ ചതിക്കുഴിയിൽ വീണവരിൽ ഒരാളാണ് കൃപയും.

തൻ്റെ പത്തൊമ്പതാമത്തെ വയസ്സിൽ തന്നെ അഭിനയിച്ച ഒരു സിനിമയാണ് തനിക്ക് ഈ വിധി വരുത്തി വെച്ചതെന്ന് കൃപ പറയുന്നു. ആ സിനിമയുടെ കഥ കേട്ടത് ഞാനും അച്ഛനും കൂടിയായിരുന്നു. 55 വയസ്സുള്ള ഒരാളും അയാളുടെ മകളുടെ ഫ്രണ്ടും തമ്മിലുള്ള പ്രണയമായിരുന്നു ഇതി വൃത്തം. അവിഹിതബന്ധങ്ങൾ മൂലം ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചിട്ടായിരുന്നു സിനിമ ചർച്ച ചെയ്യുന്നത്. അതിനകത്ത് ഇൻ്റിമേറ്റ് സീൻസ് ഉണ്ടാകുമെന്ന് അവർ പറഞ്ഞപ്പോഴും അത് പറ്റില്ല എന്നും പറഞ്ഞിരുന്നു. പിതാവും കന്യകയും എന്ന ചിത്രത്തിന്റെ കാര്യമാണ് കൃപ പറഞ്ഞത്. ഫ്ളവേർസ് ചാനലിലെ ഒരു കോടി പ്രോഗ്രാമില്‍ വന്നപ്പോള്‍ ആണ് ഈ കാര്യങ്ങള്‍ താരം തുറന്നു പറയുന്നത്.

തനിക്ക് 19 വയസ്സുള്ളപ്പോൾ പൂർത്തീകരിച്ച സിനിമ എന്നാൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. വർഷങ്ങൾക്കു ശേഷം സിനിമ എത്തിയപ്പോൾ താൻ അഭിനയിക്കാത്ത പലരംഗങ്ങളും അതിനകത്ത് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു. അശ്ലീലമായ രീതിയിലായിരുന്നു പല സീനുകളും ചിത്രീകരിച്ചിട്ടുണ്ടായിരുന്നത്. അതൊന്നും താൻ ചെയ്തിട്ടില്ല എന്നും കൃപ പറയുന്നു. സിനിമ പൂർത്തിയാകുമ്പോൾ താൻ ഡെലിവറി കഴിഞ്ഞ് കിടക്കുകയായിരുന്നു എന്നും തനിക്ക് അപ്പോൾ ഒരു അധ്യാപികയുടെ ജോലിക്കായി കോൾ ലെറ്റർ വന്നിട്ടുണ്ടായിരുന്നു. എന്നാൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ആ ജോലി എനിക്ക് നഷ്ടപ്പെട്ടു. എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു അമ്മ ആ കഥ കേട്ടിട്ടുണ്ടായിരുന്നെങ്കിൽ ഒരിക്കലും സമ്മതിക്കില്ല ആയിരുന്നു എന്ന് അമ്മ പറഞ്ഞു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും തനിക്ക് താങ്ങായി തൻ്റെ ഭർത്താവ് കൂടെ ഉണ്ടായിരുന്നു എന്ന് കൃപ വെളിപ്പെടുത്തുന്നു.

asif

Share
Published by
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago