ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിലും പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്, ഡോക്ടറുടെ പണി തെറിച്ചു, സംഭവം ഇങ്ങനെ

ബെം​ഗളൂരു : പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട് നടത്തുമ്പോൾ എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ് എല്ലാവരും ചിന്തിക്കുക. എന്നാൽ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ്ഷൂട്ട് നടത്തിയ ഡോക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുത വധുവുമാണ് വ്യാജ ശസ്ത്രക്രിയ നടത്തി ചിത്രീകരിച്ചത്. ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം.

മെഡിക്കൽ ഉപകരണങ്ങളും മറ്റും കയ്യിൽ പിടിച്ചായിരുന്നു ചിത്രീകരണം. സംഘത്തിനൊപ്പമുള്ള ഒരാളെയാണ് വ്യാജ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. ക്യാമറമാൻമാരും മറ്റ് സാങ്കേതിക വിദ​ഗ്ധരും ചിത്രീകരണത്തിനിടെ ചിരിക്കുകയും ചെയ്യുന്നു. വീഡിയോ പുറത്തുവത്തോടെ ഇത് വൈറലാകുകയും, വലിയ രീതിയിലുള്ള വിമർശനം ഉണ്ടാകുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരകണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചിത്രീകരണം നടത്തിയ ഓപ്പറേഷൻ തിയേറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ജില്ലാ ആരോ​ഗ്യ ഓഫീസർ രേണു പ്രസാദിന്റെ വിശദീകരണം.

Articles You May Like

x