10 മിനിറ്റ് വഴങ്ങി തന്നാൽ മഞ്ജു വാര്യരുടെ മകളാക്കാം എന്ന് അയാൾ പറഞ്ഞു, എന്നെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാളവിക ശ്രീനാഥ്

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിയാണ് മാളവിക ശ്രീനാഥ്. ഇപ്പോഴിതാ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ നേരിട്ട് കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഓഡിഷന് പോയപ്പോൾ തനിക്ക് ഉണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറഞ്ഞത്. ഒരു അഭിമുഖത്തിനും ഇടയിലാണ് ഇക്കാര്യങ്ങൾ താരം വെളിപ്പെടുത്തിയത്. സാറ്റർഡേ നൈറ്റ്,മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക. താരത്തിന്റെ വാക്കുകൾ വായിക്കാം..
“കാസ്റ്റിംഗ് കൗച്ച് ഉണ്ട്. വേണമെങ്കിൽ ഞാൻ ഇതിന് ഇരയാണെന്ന് പറയാം. വേറെ എവിടെയും ഇതിനെക്കുറിച്ച് ഞാൻ തുറന്നു സംസാരിച്ചിട്ടില്ല.

ഇപ്പോൾ ഇൻഡസ്ട്രിയിൽ എനിക്ക് ഒരു റോൾ ഉണ്ട്, ഒരു സ്പേസ് ഉണ്ട്, അപ്പോൾ എനിക്ക് ധൈര്യമായി തുറന്നു പറയാലോ. ആരാണ് എന്താണ് എന്നുള്ളതല്ല, കുറേക്കാലം മുൻപ് ഒരു മൂന്നുവർഷം മുൻപ് എന്നെ വിളിച്ചു. ആ സിനിമയുമായി ബന്ധമുള്ളവരല്ല ഇവർ എന്ന് എനിക്ക് അറിയാമായിരുന്നു. വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തത് എന്നും എനിക്ക് അറിയാമായിരുന്നു. മഞ്ജു വാര്യരുടെ സിനിമക്ക് വേണ്ടിയിട്ടാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാൻ ആണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണ് പോകും. ഞാനും ഫ്ലാറ്റ് ആയി. മഞ്ജു ചേച്ചിയെ കാണാൻ വേണ്ടി ആയിട്ടാണെങ്കിലും ആരായാലും ഒന്ന് പോകും. സിനിമയിൽ എനിക്ക് ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. സത്യസന്ധമാണോ എന്ന് അറിയില്ല. എന്നാലും ഓഡിഷന് ഞാൻ വരാം എന്ന് പറഞ്ഞു. അവർ ഒരു ഇന്നോവ കാർ പറഞ്ഞയച്ചു. അനിയത്തിയും അമ്മയും ഞാനും കൂടിയാണ് പോയത്. ഓഡിഷൻ തൃശ്ശൂർ ഭാഗത്ത് എവിടെയോ ആയിരുന്നു.

ഒരു ചില്ലിട്ട റൂം ആയിരുന്നു. എന്നോട് മുടി കുറെ പാറിയിട്ടുണ്ട് ഒന്ന് ശരിയാക്കാൻ അവിടെ ഡ്രസ്സിംഗ് റൂം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയി അത് ചെയ്യുമ്പോൾ അയാൾ എന്റെ ബാക്കിൽ നിന്ന് പെട്ടെന്ന് വന്ന് പിടിച്ചു. നല്ല പൊക്കവും തടിയും ഒക്കെ ഉള്ള ആളായിരുന്നു. തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ. പക്ഷേ ചില സമയത്ത് റിയാക്ട് ചെയ്യാൻ പറ്റില്ല. വിറങ്ങലിച്ചു പോകും. ഞാൻ അന്ന് ചെറുതാണ്. ഞാൻ വിറക്കാൻ തുടങ്ങി. തട്ടി മാറ്റുന്നുണ്ട് പക്ഷേ പറ്റുന്നില്ല. മാളവിക ഇപ്പോൾ മനസ്സുവെച്ചാൽ അടുത്തത് ആളുകൾ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും എന്ന് അയാൾ പറഞ്ഞു. അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു 10 മിനിറ്റ് മാളവിക ഇവിടെ നിന്ന് മതി എന്ന് അയാൾ പറഞ്ഞു. ഞാൻ നിന്ന് കരഞ്ഞു. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഗ്ലാസ് വിന്ഡോ തുറന്ന് ഞാൻ പുറത്തേക്ക് കരഞ്ഞുകൊണ്ട് ഓടി. അവിടേക്ക് വന്ന ബസ്സിൽ ഓടി കയറി. അമ്മയും അനിയത്തിയും ഓടിവന്ന് ആ ബസ് കൈ കാട്ടിനിർത്തി ഓടി കയറി. ഞാൻ ആ ബസ്സിൽ ഇരുന്നു കരഞ്ഞു. ആ ബസ്സ് എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും അറിയില്ലായിരുന്നു. ഇതുപോലെ രണ്ടു മൂന്ന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.”-മാളവിക പറഞ്ഞു

Articles You May Like

x