Real Stories

നിങ്ങൾക്കൊരു നേരത്തെ ആഹാരം നൽകാൻ ഞങ്ങളുണ്ട്; വിശന്നു വലയുന്നവർക്ക് ആഹാരവുമായി ഫുഡ് ഷെൽഫ്

ഭക്ഷണം എന്നത് എല്ലാവർക്കും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ നിരവധി പേരാണ് ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നത്. പണം ഇല്ലാത്തതിന്റെ പേരിൽ ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി പേർ ഒരു കോണിൽ കഴിയുമ്പോൾ തന്നെ പണത്തിന്റെ പേരിൽ അഹങ്കരിക്കുകയും ഭക്ഷണം ആവശ്യമില്ലാതെ പാഴാക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇല്ലാത്തവന് കൊടുക്കുമ്പോഴാണ് വയറു നിറയുന്നത് എന്ന സത്യം മനസ്സിലാക്കി ഇപ്പോൾ നിരവധി പേർ ഭക്ഷണം മറ്റുള്ളവർക്ക് നൽകി മുൻപോട്ടു വരുന്നുണ്ട്. കച്ചേരി താഴത്തെ ആൽമര ചുവട്ടിലും വിശപ്പിന്റെ വിളി കേൾക്കുന്ന ഒരു ഫുഡ് ഷെൽഫ് പ്രവർത്തിക്കുന്നുണ്ട്. ആഹാരം ഇല്ലാത്തവർക്ക് ഇവിടെ നിന്ന് ആഹാരം ലഭിക്കും.

ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ വിശന്നു വലയുന്നവന് സ്നേഹം നിറച്ച പൊതിച്ചോറാണ് പ്രധാനം ചെയ്യുന്നത്. ഇവിടെ നിന്ന് ആഹാരം എടുക്കുന്നവരോട് ഫുഡ് ഷെൽഫിന് ഒന്ന് മാത്രമേ പറയാനുള്ളൂ. ഒരാൾ ഒരു പൊതി മാത്രമേ എടുക്കാവൂ. എങ്കിൽ പോലും വീട്ടിൽ ഒരാൾ കൂടി വിശന്നിരിപ്പുണ്ടെങ്കിൽ രണ്ടു പൊതിയെടുക്കാം. അങ്ങനെ എടുത്താലോ ആരും ചോദിക്കുകയുമില്ല തടയുകയുമില്ല. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരാണ് സ്നേഹം ചാലിച്ച രുചിക്കൂട്ടുകളുമായി ഈ പൊതിച്ചോറ് തയ്യാറാക്കി വരുന്നത്. പതിനൊന്നരയോടെ പൊതിച്ചോറുകൾ കച്ചേരി താഴത്തെ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പ് ഷെൽഫിൽ പ്രത്യക്ഷപ്പെടും. ആർക്കുവേണമെങ്കിലും എടുക്കാം. സ്നേഹവീട് ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഫുഡ് ഷെൽഫിൽ പൊതിച്ചോറുകൾ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്.

ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നഗരസഭയുടെ അഗതിമന്ദിരമായ സ്നേഹവീട്ടിലെ അമ്മമാരാണ് അന്നം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി പൊതിച്ചോറ് തയ്യാറാക്കുന്നത്. മുൻ കൗൺസിലറായ കെ ബിനേഷ് കുമാറാണ് ഭക്ഷണം സ്നേഹവീട്ടിൽ നിന്ന് കച്ചേരി താഴത്തെ ഷെൽഫിൽ എത്തിച്ച് കൊടുക്കുന്നത്. സമൂഹത്തിലെ മറ്റുള്ള നന്മമരങ്ങളുടെ സഹായത്തോടെയാണ് പൊതിച്ചോറുകൾ തയ്യാറാക്കുന്നതെന്ന് ബിനീഷ് കുമാർ പറയുന്നു. കുടിവെള്ളവും ഇവിടെ സൗജന്യമായി നൽകും. നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർക്കും ആശ്രയം ആവുകയാണ് ആൽമരച്ചോട്ടിലെ ഈ ഫുഡ് ഷെൽഫ്. ഇന്നും കരുണയും സ്നേഹവും വറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ടെന്നതിന് തെളിവ് കൂടിയാണ് ഈ പ്രവർത്തി.

Anu

Share
Published by
Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago