കൊട്ടാരക്കരയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് അമ്മയെ മകൻ കുത്തിക്കൊന്നു

കൊല്ലം: കൊട്ടാരക്കരയിൽ പട്ടാപ്പകൽ നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കെ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ അരിങ്ങട ചരിവിള പുത്തൻ വീട്ടിലെ മിനി (50) ആണ് മരിച്ചത്. മകൻ ജോമോൻ (30) പൊലീസ് കസ്റ്റഡയിലാണ്. കൊട്ടാരക്കര ചെങ്ങമനാട് ഇന്ന് രാവിലെ 11.15നായിരുന്നു കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.

കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായിരുന്നു മിനി. ഇന്ന് രാവിലെ അവിടെ നിന്ന് കൂട്ടികൊണ്ടുവരുന്ന വഴിയാണ് മകൻ കൊലപ്പെടുത്തിയത്. ചെങ്ങമനാട് ജംഗ്ഷനിൽ എത്തിയപ്പോൾ മിനിയെ ബെെക്കിൾ നിന്ന് ഇറക്കി നെഞ്ചിലും വയറിലുമായി നാല് തവണ കുത്തി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഓടി രക്ഷപ്പെടാൻ ലോറിയുടെ മുകളിൽ കയറിയ ജോമോനെ നാട്ടുകാർ പിടിച്ചുവച്ചു.

പ്രതിയെ കൊട്ടാരക്കര പൊലീസ് ചോദ്യം ചെയ്യുകയാണ്. മിനിയ്ക്ക് മാനസികപ്രശ്നം ഉണ്ടെന്നാണ് വിവരം.
ക്രൂര കൊലപാതകം കണ്മുൻപിൽ കണ്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സംഭവം നടന്ന ഉടൻതന്നെ നാട്ടുകാർ മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Articles You May Like

x