Real Stories

ജന്മനാ അസ്ഥിക്ക് ബലക്കുറവ്, 20നു മേ‍ൽ ശസ്ത്രക്രിയ; ജീവിതത്തിൻ്റെ ഒരുപാട് ഘട്ടങ്ങളിൽ തളർന്നുപോയിട്ടും മനസിന് ധൈര്യം നൽകി തൻ്റെ എംബിബിഎസ് സ്വപ്നം നേടിയെടുത്ത് സാന്ദ്ര

ശരീരത്തിൻ്റെ ബലക്കുറവ് മനസ്സിനെ ബാധിക്കാതിരുന്നതിനാൽ സാന്ദ്രാ സോമനാഥിന് എംബിബിഎസ് പഠനവും വിജയവും പ്രതിസന്ധിയായി മാറിയില്ല. കുടുബാംഗങ്ങൾക്കും അധ്യാപകർക്കും, സഹപാഠികൾക്കും ആവേശമായി സാന്ദ്ര ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജിലെ കഴിഞ്ഞ ദിവസം നടന്ന ബിരുദ സമർപ്പണ ചടങ്ങിൽ എൽബോ ക്രെച്ചസിന്റെ സഹായത്താലെത്തി ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. സി.പി. വിജയനിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

“Finally My Big day is here.. സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് ഇന്ന് ഞാൻ ആ വലിയ സ്റ്റേജിൽ ഇരുന്നത്… വെറുമൊരു ആഗ്രഹം മാത്രമായിരുന്ന ഈ ദിവസം, പതിയെ എന്റെ സ്വപ്നമായി… ഇന്ന് ആ സ്വപ്നം സാഫല്യമായി. ഈ യാത്രയിലെ പരീക്ഷണങ്ങൾ ചെറുതല്ല. ഇതിനായി എനിക്ക് താങ്ങും തണലുമായവർ മാറ്റിവച്ച സമയം ചെറുതല്ല. ഓരോ തടസ്സങ്ങൾ വരുമ്പോഴും അടിയറവ് പറയാൻ എന്നെ അനുവദിക്കാതിരുന്നത് ഈ ഒരു ദിവസം എന്ന സ്വപ്നമാണ്. ഇപ്പോഴും പ്രതിസന്ധികൾ വന്നു പോകാറുണ്ട്. അവയൊക്കെ എനിക്ക് ചോദ്യചിഹ്നം ആകാറുമുണ്ട്. പക്ഷെ, ഇതെന്റെ സ്വപ്നമാണ്. ഇനി ആ സ്വപ്നം എന്റേതാണ്. വീണുപോകുമ്പോൾ വീണ്ടും എന്നീറ്റു നടക്കാനുള്ള പ്രചോദനമാണ്. കൂടെ നിന്ന് സ്നേഹവും കരുതലും നൽകിയ എല്ലാവരോടും ഒരുപാട് സ്നേഹം.”- ഡോ. സാന്ദ്ര സോമനാഥ് സന്തോഷം പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു.

ജന്മനാ അസ്ഥിക്ക് ബലക്കുറവുള്ള അസുഖം ബാധിച്ച സാന്ദ്ര സോമനാഥിന് ജനിച്ച് 9ാം മാസം മുതൽ ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിനോടകം ചെറുതും വലുതുമായ 20നു മേ‍ൽ ശസ്ത്രക്രിയ നടത്തി. സഹപാഠികളുടെ സഹായമോ എൽബോ ക്രെച്ചസില്ലാതെയോ നടന്നു കഴിഞ്ഞാൽ വീണു പരുക്കേൽക്കുന്നത് പതിവാണ്.എംബിബിഎസ് പഠനത്തിനിടെയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ വേണ്ടി വന്നു. കാറിന്റെ ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം ചെറിയ കാർ ഓടിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ സേവനത്തിനും പോകുന്നു.

തിരുവല്ല കാവുംഭാഗം റിട്ട. കോളജ് പ്രഫ. സോമനാഥപിള്ളയുടെയും റിട്ട. ഹയർ സെക്കൻഡറി അധ്യാപിക കെ. മിനിയുടെയും ഇളയ മകളാണ് സാന്ദ്ര സോമനാഥ്. എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് വാങ്ങിയ സാന്ദ്രയ്ക്ക് അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ 60ാം റാങ്കും കേരളത്തിൽ 3ാം റാങ്കും ഉണ്ടായിരുന്നു. പിജി പ്രവേശന പരീക്ഷയ്ക്ക് പരിശീലനം തുടരുന്നു. ത്വക്ക് രോഗ വിദഗ്ധയാകാനാണ് ആഗ്രഹം.

asif

Share
Published by
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago