Real Stories

സീമ ഇനി വെറും സപ്ലൈറല്ല, സൂപ്പര്‍വൈസര്‍: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണവിതരണക്കാരിയായിരുന്ന ‘നര്‍ത്തകി’യ്ക്ക് പ്രൊമോഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യയ്ക്ക് സൂപ്പര്‍വൈസറായി പ്രൊമോഷന്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ കേരളത്തിലെ വന്ദേഭാരത് ട്രെയിനില്‍ ഭക്ഷണവിതരണക്കാരിയായി ജോലി ചെയ്യുന്നത് വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഭക്ഷണവിതരണകമ്പനി സീമയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത്.

തിങ്കളാഴ്ചയോടെ സപ്ലൈയര്‍ ജോലി അവസാനിപ്പിച്ചു, പുതിയ ചുമതല ഏറ്റെടുക്കാന്‍ സീമ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് വണ്ടി കയറി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബി.പി.എ. ബിരുദം നേടിയ നര്‍ത്തകി കൂടിയായ സീമയ്ക്ക് കുടുംബത്തിലെ പ്രാരാബ്ദംമൂലം നൃത്തത്തില്‍ ഉപരിപഠനം തുടരാനായില്ല.

പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറാവാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് വന്ദേഭാരത് ട്രെയിനുകളില്‍ ഭക്ഷണവിതരണത്തിന് സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. പരിശീലനത്തിനുശേഷം സീമയ്ക്ക് നിയമനം കിട്ടിയത് കേരളത്തിലാണ്. അങ്ങനെയാണ് സീമ കേരളത്തിലെ ആദ്യ വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായി തിരുവനന്തപുരത്ത് എത്തുന്നത്.

asif

Share
Published by
asif
Tags: Seema

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago