മദ്യത്തിന് അടിമ ഒടുവിൽ തൻ്റെ അസുഖത്തിൻ്റെ തീവ്രത വെളിപ്പെടുത്തി കമലഹാസന്റെ മകൾ ; നടി ശ്രുതി ഹാസൻറെ ഇപ്പോഴത്തെ അവസ്ഥ

പ്രശസ്ത നടൻ കമൽഹാസൻ്റെ മൂത്ത മകളാണ് ശ്രുതി ഹാസൻ. അച്ഛനെ പോലെ തന്നെ മിടുക്കിയാണ് ശ്രുതിയും. അഭിനയം, പാട്ട്, മോഡലിങ്ങ് എന്നു വേണ്ട എല്ലാ മേഖലയിലും കഴിവ് തെളിയിക്കാൻ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. കമൽഹാസൻ്റെയും, സരികയുടെയും മകളായി 1986 – ൽ ചെന്നൈയിലാണ് ശ്രുതി ഹാസൻ ജനിക്കുന്നത്. മുപ്പത്തിയാറ് വയസാണ് താരത്തിനുളളത്. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കമൽ ഹാസനും, ഭാര്യ സാരികയും തമ്മിൽ വേർപിരിയുകയായിരുന്നു. 2004 – ലാണ് സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഇരുവരും വേർപിരിയുന്നത്. ശ്രുതിയുടെ സഹോദരി അക്ഷരയും അഭിനയ രംഗത്ത് സജീവമാണ്. അഭിനയത്തിന് പുറമേ അവർ നല്ലൊരു നർത്തകി കൂടിയാണ്.

ശ്രുതി ഹാസൻ തൻ്റെ സ്കൂൾ കാലഘട്ടം ചെന്നൈയിലും, കോളേജ് വിദ്യാഭ്യാസം മുംബൈയിലുമായിട്ടാണ് പൂർത്തിയാക്കിയത്. പിന്നീട് സംഗീതം പഠിക്കാനുള്ള ആഗ്രഹത്താൽ അമേരിക്കയിലേയ്ക്ക് പോവുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തേയ്ക്ക് ചുവട് വെച്ച താരമാണ് ശ്രുതി. ആറാമത്തെ വയസിൽ അച്ഛൻ അഭിനയിച്ച ‘തേവർ മകൻ’ എന്ന ചിത്രത്തിൽ പാടിയാണ് അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അതിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് ഇളയരാജയായിരുന്നു. പിന്നീട് പഠിക്കുന്ന സമയത്താണ് ഹിന്ദി സിനിമയായ ചാച്ചി 420 എന്ന ചിത്രത്തിൽ പാടി ശ്രദ്ധ നേടുന്നത്. അതിന് പിന്നാലെ ‘ഹേ റാം’ എന്ന ചിത്രത്തിലും പാടി. ഇവയ്ക്കെല്ലാം പുറമേ സ്വന്തമായി ആൽബങ്ങളും ശ്രുതി നിർമ്മിച്ചിട്ടുണ്ട്.

ശ്രുതി രാജലക്ഷ്മി ഹാസൻ എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര്. അച്ഛനെ പോലെ ബാല താരമായിട്ടായിരുന്നു ശ്രുതിയുടെ തുടക്കം. 2009 – ൽ പുറത്തിറങ്ങിയ ‘ലക്ക്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേയ്ക്ക് ശ്രുതി എത്തുന്നത്. സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം ഏഴാം അറിവിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു തമിഴിൽ ശ്രുതി ഹാസൻ ശ്രദ്ധ നേടുന്നത്. വളരെ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ശ്രുതി ഹാസൻ. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശ്രുതി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ വർഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നെന്നും എന്നാൽ പിന്നീട് അത് നിർത്തുകയായിരുന്നെന്നുമുള്ള ശ്രുതിയുടെ വെളിപ്പെടുത്തലിൽ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.

‘പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങളാണ് താൻ അഭിമുഖീകരിക്കുന്നതെന്നും, തനിയ്‌ക്കൊപ്പം വർക്ക്ഔട്ട് ചെയ്യുക. സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും, അസന്തുലിതാവസ്ഥയും, വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാമെന്നും ‘ ‘പോരാട്ടത്തിന് പകരം തൻ്റെ ശരീരം അതിൻ്റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നുവെന്നും .’

‘തൻ്റെ ശരീരം ഇപ്പോൾ പൂർണമല്ല പക്ഷേ തൻ്റെ ഹൃദയം നിറവിലാണെന്നും, ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ… ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് മനസിലാക്കുന്നതായും ‘പക്ഷേ ഇങ്ങനെയുള്ള വെല്ലുവിളികൾ സ്വീകരിക്കാനും, തന്നെ നിർവചിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിതെന്നും ശ്രുതി പറയുന്നു. താരം വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്…

Articles You May Like

x