ശ്രീരേഖയെ കാണാനെത്തി സുരേഷ് ഗോപി ; അപ്രതീക്ഷിതമായി സൂപ്പർ താരത്തെ കണ്ട് പൊട്ടിക്കരഞ്ഞു ശ്രീരേഖ

ദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്‌കാരം കിട്ടിയ നടിയാണ് ശ്രീരേഖ രാജഗോപാല്‍. ആലപ്പുഴയിലെ തണ്ണീര്‍മുക്കം അശ്വതിയാണ് ശ്രീരേഖയുടെ ജന്മവീട്. അച്ഛന്‍ രാജഗോപാല്‍ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറായിരുന്നു. അമ്മ ഗിരിജാകുമാരി കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിലെ ജീവനക്കാരിയാണ്. കോനൂര്‍ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിര്‍മാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ. ആലപ്പുഴ സെയ്ന്റ് ജോസഫ്‌സ്, ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ്, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവിടങ്ങളിലെ പഠനകാലത്തു പാട്ടിനും കവിതാപാരായണത്തിനും അനേകം സമ്മാനങ്ങള്‍ വാരിക്കൂട്ടി.  ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പില്‍ കൊച്ചിയില്‍ സൈക്കോളജിസ്റ്റാണ്.

ഇതിനിടയില്‍ ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്യുമായിരുന്നു. അതില്‍ കൂടുതലും അമ്മ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഇത് കണ്ട് വെയില്‍ എന്ന ചിത്രത്തിലേക്ക് അഭിനയിക്കാനായി ചിത്രത്തിന്റെ സംവിധായകന്‍ ശരത്ത് ശ്രീരേഖയെ വിളിക്കുന്നത്. രണ്ട് മുതിര്‍ന്ന ആണ്‍മക്കളുടെ അമ്മ ആയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാധ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആണ്‍കുട്ടികള്‍ ഉള്ള വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പ്രായത്തില്‍ ഏറെ മുതിര്‍ന്ന കഥാപാത്രമായിരുന്നതുകൊണ്ട് തന്നെ ശ്രീരേഖയ്ക്ക് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി താരത്തിന് വണ്ണം കൂട്ടേണ്ടി വന്നിരുന്നു.

വെല്ലുവിളികള്‍ ഉണ്ടായിട്ടും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടിയത് ശ്രീരേഖ ആയിരുന്നു. വെയില്‍ ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തിന് അവാര്‍ഡ് കിട്ടുമെന്ന് ശ്രീരേഖ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുറേ കാലം മിന്‍പ് ചെയ്ത ഒരു സിനിമയായിരുന്നു വെയില്‍. ചിത്രത്തിന്റെ ഷൂട്ടിംങ് കഴിഞ്ഞയുടന്‍ കൊറോണയും ലോക്ഡൗണും, പിന്നെ അതിനിടയില്‍ വിവാഹവും കഴിഞ്ഞെന്ന് താരം പറഞ്ഞിരുന്നു. ഇനി ചിത്രം തീയേറ്ററില്‍ എന്നെത്തും എന്നതിനായുള്ള കാത്തിരിപ്പിലാണെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശ്രീരേഖയ്ക്ക് ആദരവ് അര്‍പ്പിച്ച് എംപി സുരേഷ്‌ഗോപി താരത്തിന്റെ വീട്ടില്‍ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ശ്രീരേഖയുടെ തൃശ്ശൂരിലുള്ള വീട്ടിലാണ് സുരോഷ് ഗോപി എത്തിയിരിക്കുന്നത്. ശ്രീരേഖയെ പൊന്നാട അണിയിച്ചാണ് ആദരവ് അര്‍പ്പിച്ചിരിക്കുന്നത്. അതേസമയം താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മലയാളത്തിലെ മികച്ച നടന്‍ തന്നെ തന്റെ വീട്ടില്‍ പൊന്നാട അണിയിക്കാന്‍ എത്തിയത് വിശ്വസിക്കാനാവാതെ ശ്രീരേഖ കരയുകയായിരുന്നു. കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവ് ഏറ്റുവാങ്ങിയത്.

Articles You May Like

x