രൺബീറിന്റെ മുഖത്ത് ശക്തമായി അടിച്ച് അനുഷ്ക ശർമ,ഇത് മനപ്പൂർവം ചെയ്തതാണെന്ന് രൺബീർ, വൈറലായി വീഡിയോ

ബോളിവുഡിൽ ഒട്ടനവധി നിരവധി ആരാധകരുള്ള മുൻനിര താരങ്ങളാണ് രൺബീർ കപൂറും അനുഷ്ക ശർമയും. ബോളിവുഡ് സിനിമയിലെ നിറസാന്നിധ്യമാണ് ഇത് താരങ്ങളും. 2016ൽ പുറത്തിറങ്ങിയ ഒരു സിനിമയിലൂടെ ഇരുവരും ഒന്നിച്ചെത്തി നിരവധി പ്രശംസ നേടിയെടുത്തിരുന്നു.”എ ദില്‍ ഹേ മുഷ്കിൽ”എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചേച്ചി നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരു താരങ്ങളും തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരങ്ങൾ പങ്കുവെക്കുന്ന പുതിയ ഫോട്ടോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഇത് അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച എ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിൻ്റെ അണിയറയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് രൺബീറിന്റെ മുഖത്ത് അനുഷ്ക അടിക്കുന്ന രംഗമാണ്. വീഡിയോയിൽ രൺബീർ പറയുന്നത് അഭിനയിക്കുകയാണെങ്കിലും തനിക്ക് അനുഷ്ക യഥാർത്ഥത്തിൽ മുഖത്തടിച്ചത് പോലെ അനുഭവപ്പെട്ടു എന്നാണ്.

അടിച്ചതിനു ശേഷം രൺബീറിനെ അനുഷ്ക സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ഈ വീഡിയോയിൽ ഉണ്ട്. നിമിഷനേരങ്ങൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഈ വീഡിയോക്ക് താഴെ വരുന്നത് എല്ലാം രസകരമായ കമൻറുകൾ ആണ്. ദീപികയുടെയും കത്രീനയുടെയും കയ്യിൽ നിന്ന് കിട്ടേണ്ടത് പോലെ കിട്ടി ഇപ്പോൾ അനുഷ്കയും മുഖത്ത് തന്നെ കൊടുക്കുന്നു എന്നാണ് ഒരു ആരാധകൻ ചെയ്ത കമൻറ്. രൺബീർ അല്ലെങ്കിലും ഇത് അർഹിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമൻറ്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Articles You May Like

x