ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി മീന; കൂടുതൽ ശക്തയായി തിരികെവരൂ എന്ന് ഏവരും, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ജൂൺ 28 – നായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം മീനയുടെ ഭർത്താവും, സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ വിടവാങ്ങിയത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗർ അന്തരിച്ചത്. എല്ലാവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു.പ്രിയതമൻ്റെ വേർപാടിൻ്റെ വേദനയിൽ കഴിയുന്ന മീനയെ കാണാനായി സൗഹൃദദിനത്തിൽ താരത്തിൻ്റെ കൂട്ടുകാരികളെത്തിയ വിശേഷമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വസത്തിലെത്തിയത്.

തൻ്റെ കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ മീന തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്. ഭർത്താവിൻ്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും, അഭിനയത്തിൽ നിന്നും. പൊതുപരിപാടികളിൽ നിന്നെല്ലാം പൂർണമായും വിട്ടുനിൽക്കുകയായിരുന്നു മീന. അസുഖബാധിതനായിരുന്നുവെങ്കിലും വളരെ വേഗത്തിലുള്ള വിദ്യാവസാഗറിൻ്റെ മരണം മീനയ്‌ക്കും, കുടുംബത്തിനും സൃഷ്ടിച്ചത് വലിയ ആഘാതമായിരുന്നു. കൂട്ടുകാരികളോടൊപ്പം ചിരിച്ച് നിൽക്കുന്ന മീനയെ കണ്ട സന്തോഷം കമെന്റുകളിൽ ആരാധകരും പങ്കുവെക്കുന്നുണ്ട്.

‘എപ്പോഴും ചിരിയോടെ ഇരിക്കൂ’, ‘ഞങ്ങളെല്ലാം ഇല്ലേ’, ‘സങ്കടപ്പെടാതിരിക്കൂ’, ‘ഈ ചിരി ഇതുപോലെ കാണാൻ വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിച്ചത്’, ‘നിങ്ങൾ തിരിച്ചുവരണം’ എന്നിങ്ങനെ തുടങ്ങി ചിത്രങ്ങൾക്ക് താഴെ നിരവധി പോസിറ്റീവ് പ്രതികരണങ്ങൾ കാണാൻ സാധിക്കും. ഏറെ നാളുകൾക്ക് ശേഷം മീനയെ കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും. വിദ്യാസാഗറിനെക്കുറിച്ച് മീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. “നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. എന്നേയ്ക്കും നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും,” എന്നായിരുന്നു മീനയുടെ വാക്കുകൾ. വിഷമ സന്ദർഭത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെ നിന്ന ആരാധകർക്കും സുഹൃത്തുകൾക്കും മീന നന്ദി അറിയിച്ചിരുന്നു.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗർ 2009 – ജൂണിലാണ് മീനയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്. നൈനികയെന്നാണ് പേര്. അമ്മയെ പോലെ തന്നെ അഭിനയത്തിൽ കഴിവ് തെളിയിക്കാൻ മകൾക്കും സാധിച്ചു. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയായായിരുന്നു. അപ്രതീക്ഷിതമായി കുടുംബത്തിൽ ഒന്നാകെ കോവിഡ് വന്നതിൻ്റെ ഞെട്ടൽ പതിയെ മാറുന്നതിന് പിന്നാലെയായിരുന്നു മീനയുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം കൂടെ അഭിമുഖീകരിക്കേണ്ടി വന്നത്. ഭർത്താവ് വിദ്യാസാഗറിൻ്റെ അകാല വിയോഗം മീനയെ വല്ലാതെ തളർത്തിയിരിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിദ്യാസഗറിൻ്റെ മരണം.

അഭിനയ ജീവിതത്തിലായാലും, വ്യകതി ജീവിതത്തിലായാലും തനിയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന വ്യകതിയാണ് അദ്ദേഹമെന്ന് പലപ്പോഴും വിദ്യസാഗറിനെക്കുറിച്ച് മീന തന്നെ തുറന്ന് പറഞ്ഞിരുന്നു.ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായ സാഹചര്യത്തിൽ വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതിനാൽ ശസ്ത്രക്രിയ നീണ്ടു പോയി. മരണം സംഭവിക്കുകയായിരുന്നു. എപ്പോഴും സൗമ്യമായി സംസാരിക്കുന്ന വിദ്യാസാഗറിനെ മീനയുടെ സുഹൃത്തുക്കൾക്കും വലിയ ഇഷ്ടമായിരുന്നു.

Articles You May Like

x