സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മി അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിക്കൊടുത്ത മഞ്ഞ വസ്ത്രത്തില്‍; വെളിപ്പെടുത്തലുമായി ഇന്ദ്രന്‍സ്‌

ലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടനാണ് ഇന്ദ്രന്‍സ്. 1990കളിലെ സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായാണ് സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ തന്റെ അഭിനയ പാടവം കാഴ്ച്ച വെച്ചു. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏത് കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ല്‍ അപ്പോത്തിക്കരിയിലെ അഭിനയത്തിലൂടെ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടിയ 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2019-ൽ  വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. 350 ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്നും അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്‌. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.ചൂതാട്ടം, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്‍വന്‍, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്‍, കല്യാണഉണ്ണികള്‍ എന്നിവയാണ് വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങള്‍

ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഷര്‍ട്ടിനെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ കാര്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.ഒപ്പം തന്നെ ഒരു തുന്നല്‍ക്കാരനും കിട്ടാത്ത ഭാഗ്യം സിനിമയില്‍ തനിക്ക് കിട്ടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.1992ല്‍ പുറത്തിറങ്ങിയ ഉത്സവമേളം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് ഇന്ദ്രന്‍സ് ആയിരുന്നു. ചിത്രത്തിലെ ഒരു രംഗത്ത് മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള വസ്ത്രമാണ് സുരേഷ് ഗോപി ധരിച്ചത്. ഷൂട്ടിംങ് നടക്കിമ്പോള്‍ത്തന്നെ ആ മഞ്ഞ ഷര്‍ട്ട് തനിക്ക് നല്‍കണമെന്ന് ഇന്ദ്രന്‍സിനോട് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഷൂട്ടിംങ് കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് ആ ഷര്‍ട്ട് പൊതിഞ്ഞ് സുരേഷ് ഗോപിയ്ക്ക് നല്‍കി.

ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ മരിക്കുന്നത്. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. തോന്നയ്ക്കലില്‍ വെച്ച്‌ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലക്ഷ്മി മരണപ്പെടുകയും ചെയ്തു.മകളെ കാണാന്‍ സുരേഷ് ഗോപി അന്ന് ആശുപത്രിയില്‍ പോയപ്പോള്‍ ധരിച്ചത് ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.ലക്ഷ്മിക്ക് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടു. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ് ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ് കിടത്തിയത്.ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു.

പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ കൊതിയാകുന്നു എന്നും ചിരിപ്പിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം എന്നും ഇന്ദ്രന്‍സ് പറയുന്നു. വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

Articles You May Like

x