മഷൂറ ഗർഭിണിയായതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി ബഷീർ ബഷിയും കുടുംബവും; കേക്ക് കഴിച്ച് ആഘോഷമാക്കി സുഹാനയും

ബഷൂര്‍ ബഷിയുടെ കുടുംബത്തില്‍ നിന്നും മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ഇതാ എത്തിയിരിക്കുകയാണ്. ഒരു പാട് ഹൈപ്പ് കൊടുത്ത് ബെര്‍ത്ത് ഡേ സര്‍പ്രൈസ് പാളി പോയ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പിറന്നാളുക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുഞ്ഞ് സ്റ്റാര്‍ തന്നെയാണെന്നതാണ് അതിലെ ഏറ്റവും കൗതുകകരമായ കാര്യം. കുടുംബത്തിലുള്ള എല്ലാവരും വ്‌ളോഗര്‍മാരായ ബഷീര്‍ ബഷിയുടെ ബിബി ഫാമിലിയിലാണ് ആ സര്‍പ്രൈസ് പാളിപോയ കൗതുകരമായ സംഭവം നടന്നിരിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയും, ഡി.ജെ. യും , മ്യുസിഷനും, സംവിധായകനുമായ ബഷൂര്‍ ബഷി മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതനാണ്. ബഷൂര്‍ ബഷിയെ മാത്രമല്ല, കുടുംബം മുഴുവനും വ്‌ളോഗര്‍മാരായ ഈ ഒരു സ്‌പെഷ്യല്‍ കുടംബത്തെ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. മാത്രമല്ല, രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത്. സുഹാനയും,മഷൂറയും. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ബഷീര്‍ നേരിട്ടിരുന്നു.

മഷൂറ ഗര്‍ഭിണി ആകാന്‍ പോകുന്ന വാര്‍ത്ത പ്രെഗന്‍സി ടെസ്റ്റിന്റെ വീഡിയോ ലൈവായി ബഷീറും മഷൂറയും കാണിച്ചിരുന്നു. വീഡിയോ, ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആകുകയും ചെയ്തിരുന്നു. 2009 ലാണ് ബഷൂര്‍ മോഡലും ഡി.ജെയുമായ സുഹാനയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും, ഒരു മകനും, മകളും ഉണ്ട്. സുനൈനയും സൈഘവും. അതിനു ശേഷമാണ് മഷൂറയെ വിവാഹം കഴിച്ചത്. ഇപ്പോള്‍, മകന്‍, സൈഗത്തിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമായി ആഘോഷിക്കാന്‍ തകര്‍പ്പന്‍ പ്ലാനൊക്കെ ഇട്ട്, സര്‍പ്രൈസ് പാളിപ്പോയ പിറന്നാള്‍ ആഘോഷ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സൈഗത്തിന്റെ അഞ്ചാമത്തെ പിറന്നാള്‍ ആഘോഷപരിപാടികളാണ് പാളി പോയത്. സ്‌കൂളില്‍ പുത്തന്‍ കുപ്പായവും, ഷൂവും മൊക്കെ ഇട്ട്, ത്രില്ലില്‍ പോകുന്ന സൈഗത്തെയാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ നിറയെ ചോക്ലേറ്റുകളൊക്കെയാണ് സന്തോഷത്തോടെ പോകുന്ന സൈഗത്തെ കാണാം. തിരിച്ചു വന്നതിനു ശേഷം, സൈഗം ഉറങ്ങി കിടക്കുമ്പോഴാണ്, സെലിബ്രേഷന്റെ ഒരുക്കങ്ങള്‍ ബഷീറും മഷൂറയും സൂഹാനയും സുനൈനയും ചേര്‍ന്ന് നടത്തുന്നത്. പിറന്നാളു കാരന് കൊടുക്കാന്‍ സര്‍പ്രൈസായി പുതിയ സൈക്കിളൊക്കെ വാങ്ങി കൊണ്ടു വന്നിരുന്നു. സൈക്കിളും കേക്കും ബലൂണുകളും എല്ലാം ഒരുക്കിയനു ശേഷമാണ് സൈഗത്തെ വിളിച്ചുണര്‍ത്തിയത്.

സൈഗത്തിന്റെ ഉറ്റ സുഹൃത്തായ സൗരേഷ് കുടുംബവും ഉണ്ടായിരുന്നു. സൈഗം സ്‌പെഷ്യലായി ക്ഷണിച്ചതാണ് ആണെന്നാണ് സുഹാന പറഞ്ഞത്. എന്നാല്‍ സര്‍പ്രൈസ് പാളി പോയത്, സൈഗം വന്നപ്പോഴായിരുന്നു. ‘എനിച്ച് സൈക്കിള്‍ ഇഷ്ടല്ലെന്ന്’ പറഞ്ഞു കൊണ്ടാണ് സൈഗം എത്തുന്നത്. ഇത് കേട്ടതോടെ ബിബി കുടുംബം മൊത്തത്തില്‍ തലയില്‍ കൈ വച്ചു. എനിക്ക് ബൈക്ക് മതി എന്നാണ് സൈഗം പറഞ്ഞു കൊണ്ടിരുന്നത്. സൗരേഷിനോട് സൈക്കിള്‍ എങ്ങനെ ഉണ്ടെന്ന് ബഷീര്‍ ചോദിച്ചപ്പോള്‍ സൂപ്പര്‍ ആണെന്നും എന്നാല്‍ സൗരേഷ് സൈക്കിള്‍ കൊണ്ടു പൊക്കോ എന്ന് പറഞ്ഞപ്പോഴാണ് കഥ മാറിയത്. സൈക്കിളില്‍ കയറാന്‍ പോലും കൂട്ടാകാത്ത സൈഗം, ഫ്രണ്ടായ സര്‍ജ് സൈക്കിള്‍ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടി വന്ന് സൈക്കിള്‍ എടുക്കുകയായിരുന്നു. അതിനു ശേഷം, സൈഗത്തിന് ഏറെ ഇഷ്ട്മുള്ള ക്യാപ്റ്റന്‍ അമേരിക്കയുടെ കേക്കും മുറിച്ച്, പാളി പോയ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷിച്ചു. ആഘോഷങ്ങള്‍ കഴിഞ്ഞ് സൗരേഷിനോട് സൈക്കിള്‍ വീട്ടില്‍ കൊണ്ടു പോയി കോള്ളാന്‍ പറഞ്ഞതോടെ, സൈഗം കരച്ചിലായി. സൈക്കിള്‍ ഇഷ്ട്‌പ്പെട്ടു, എന്ന പറഞ്ഞപ്പോഴാണ് സൈക്കിള്‍ സൈഗത്തിന് കൊടുത്തത്.

കൂട്ടുകാരന്‍ സൗരേഷ്  മറ്റുളളവരും നല്‍കിയ സമ്മാനങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം, കാഴ്ച്ചക്കാര്‍ക്ക് ഒരു ഉപദേശവും ബിബി ഫാമിലി നല്‍കുന്നുണ്ട്. ഗിഫ്റ്റ് ആരു തന്നാലും ചെറുതായാലും വലുതായാലും സന്തോഷത്തോടെ അത് നമ്മള്‍ സ്വീകരിക്കണം, സൈഗം കുഞ്ഞാണ്, അതോണ്ട് കുഴപ്പമില്ല. എന്നാല്‍ മുതിര്‍ന്ന കുട്ടികളോ മുതിര്‍ന്നവരോ ആകുമ്പോള്‍ സന്തോഷത്തോടെ വേണം ഗിഫ്റ്റ് സ്വീകരിക്കാന്‍ എന്നും അതില്‍ അവര്‍ കൊടുത്ത എഫേര്‍ട്ട് എത്രയാണെന്ന് നമുക്ക് അറിയല്ല എന്നു മഷൂറയുടെ വാക്കുകള്‍ ചെറുതല്ല. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

Articles You May Like

x