അമ്മ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചു; രണ്ടരവയസ്സുകാരന് ജീവൻ തിരിച്ചുകിട്ടിയത് പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ

പാലക്കാട് ചെർപ്പുള്ളശ്ശേരിയിൽ അമ്മ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടരവയസ്സുകാരൻ ജീവിതത്തിലേക്ക്. അമ്മയും മകനും കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നതിനിടെയാണ് ജീവൻ ബാക്കി നിൽക്കുന്ന മകനെ രക്ഷപ്പെടുത്തി പോലീസുകാരൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാലക്കാട് ചെർപ്പുള്ളശ്ശേരി കുറ്റാനശ്ശേരി കാരയിൽവീട്ടിൽ ജ്യോതിഷ് കുമാറിന്റെ മകനാണ് മരണത്തിൻറെ അവസാന പടിയിൽ നിന്നും ജീവിതത്തിലേക്ക് നടന്നടുത്തത്. മുണ്ടൂർ ഔട്ട്പോസ്റ്റിൽ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകൽ പാലോട് സി.പ്രജോഷാണ് കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്. അമ്മയോടൊപ്പം കെട്ടിത്തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

ഡിസംബർ 13, തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.ജ്യോതിഷ്കുമാറിന്റെ ഭാര്യയായ 24 വയസ്സുള്ള ജയന്തി ആണ് രണ്ടര വയസ്സുള്ള മകനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ജയന്തിയുടെ വീടിൻറെ സമീപത്താണ് പോലീസുകാരൻ പ്രജോഷിന്റെ വീട്. ഭാര്യയുടെ വീട്ടിൽ എത്തിയ സമയത്താണ് ആത്മഹത്യ ശ്രമം നടക്കുന്നത്. ഭാര്യയുടെ മാതാവ് ജയന്തിയുടെ വീട്ടിൽ പോവുകയും അവിടെ വാതിൽ തുറക്കാത്ത സാഹചര്യം കണ്ടതിനാൽ നേരെ വീട്ടിലേക്ക് ഓടി വന്ന് പ്രജോഷിനെ വിവരമറിയിക്കുകയായിരുന്നു ,സംഭവം കേട്ട മാത്രയിൽ തന്നെ പ്രജോഷ് ജയന്തിയുടെ വീട്ടിലെത്തി ജനൽ തകർത്തശേഷം റൂമിലേക്ക് നോക്കി കണ്ടത് അമ്മയും മകനും കെട്ടി തൂങ്ങി നിൽക്കുന്നതായിരുന്നു. കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായതോടെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

വീടിൻറെ വാതിൽ ചവിട്ടി തുറന്നു റൂമിന് അകത്തേക്ക് കേറി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ കൃത്രിമശ്വാസം നൽകുകയും പ്രാഥമിക ശുശ്രൂഷ നൽകാനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സംഭവമറിഞ്ഞ് ഭർത്താവ് ജ്യോതിഷും വീട്ടിലേക്ക് ഓടിയെത്തി. മകനെ രക്ഷിക്കാൻ ജോതിഷും ഒപ്പം കൂടുകയായിരുന്നു. അമ്മ ജയന്തി മരണപ്പെട്ടിരുന്നു.നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രണ്ടരവയസ്സുകാരൻ. അപകടനില തരണം ചെയ്ത കുട്ടിയെ ഇപ്പോൾ മുറിയിലേക്ക് മാറ്റി ചികിത്സ തുടരുകയാണെന്ന് വീട്ടുകാർ അറിയിച്ചിട്ടുണ്ട്. കുട്ടിയെ പ്രജോഷ് വീഡിയോ കോളിലൂടെ കണ്ടുവെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്ന്

മാധ്യമങ്ങളെയും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട ജയന്തിയെ പോസ്റ്റ്മോർട്ടത്തിനുശേഷം ചടങ്ങുകളിലേക്ക് കൊണ്ടുപോയി എന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. മകനെ ജീവിതത്തിലേക്ക് തിരികെ കിട്ടിയതിൽ സന്തോഷിക്കുകയാണ് അച്ഛൻ ജോതിഷ്. ജയന്തി ആത്മഹത്യ ചെയ്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല .കുടുംബത്തിലുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചിരുന്നു. മകനെയും കൂട്ടി ആത്മഹത്യ ചെയ്തതിന് തക്കതായ കാരണങ്ങൾ ഉണ്ടാകുമെന്ന് പോലീസുകാരും വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് എന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്. ജ്യോതിഷിനെയും ചോദ്യം ചെയ്ത് കഴിഞ്ഞു. കുടുംബത്തിലുള്ള മറ്റു പലരെയും ചോദ്യം ചെയ്തു അന്വേഷണം കൂടുതൽ ഊർജിതമാക്കും എന്ന് പോലീസ് അറിയിച്ചു.

Articles You May Like

x