ചാടി മുഖത്തടിച്ചു, കരണകുറ്റി നോക്കി വീണ്ടും കൊടുത്തു; റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ തല്ലിയോടിച്ച് യുവതി

സർക്കാർ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയാൽ ഉടനെ കേസെടുക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഇതാ കെഎസ്ഇബി മീറ്റർ റീഡിങ്ങിനു വന്ന ജീവനക്കാരനെ യുവതി തല്ലിയൊടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.

തന്നെ കുറിച്ച് ഇയാൾ മോശമായി നാട്ടിൽ പറഞ്ഞു എന്നാണ്‌ സ്ത്രീ പറയുന്നത്. ഇതുമൂലം എത്ര ദിവസമായെന്നോ ഞാനും ഭർത്താവും ആയിട്ട് മിണ്ടിയിട്ട് എന്നും നീ എന്റെ ജീവിതം തകർക്കുവോടാ എന്നും ചോദിച്ചാണ്‌ മീറ്റർ റീഡിങ്ങ് കാരനെ തല്ലുന്നത്. കഴിഞ്ഞ തവണ മീറ്റർ റീഡിങ്ങി വന്നപ്പോൾ താൻ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്ന് യുവതി പറയുന്നുണ്ട്. എന്തായാലും ഈ സംഭവം കെ എസ് ഇ ബിക്ക് ആകെ നാണക്കേടാണ്‌. എന്തുകൊണ്ടായിരിക്കും ഈ സംഭവത്തിൽ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ പരാതിയും സർക്കാർ വക കേസും ഒന്നും ഇല്ലാത്തത്?

ഡ്യൂട്ട് തടസപ്പെടുത്തി എന്ന് പറയരുതല്ലോ..അതിനായി മീറ്റർ റീഡിങ്ങ് ചെയ്ത് റസീറ്റ് കൊടുക്കുന്നത് വരെ സ്ത്രീ ജീവനക്കാരന്റെ അടുത്ത് കാത്ത് നിന്നു, റസീറ്റ് നല്കിയതും പിന്നെ പണി തുടങ്ങി. ചാടി മുഖത്ത് അടിച്ചു. കരണകുറ്റി നോക്കി വീണ്ടും കൊടുത്തു. മാന്യമായി വീട്ടിൽ കഴിയുന്ന സ്ത്രീകളേ കുറിച്ച് നാട്ടിൽ അപവാദം പറയുന്ന എല്ലാവർക്കും ഇത് മുന്നറിയിപ്പാണ്‌.

നീ എന്റെ ജീവിതം വയ്ച്ചാ കളി..ഞാനിവിടെ എന്റെ കെട്ട്യോനുമായി മിണ്ടിയിട്ട് എത്ര ദിവസമായെന്ന് അറിയാമോ എന്ന് ചോദിച്ച് യുവതി ജീവനക്കാരന്റെ തലക്കും നല്ല തല്ല് കൊടുക്കുന്നു. ഇവിടെ നടന്ന സംഭവം നീ അല്ലാതെ മറ്റാരും അല്ല പറഞ്ഞത്. മനസിലായോടാ എന്നും ചോദിക്കുന്നു. വീഡിയോ പിടിക്കുന്നുണ്ട് ഞാൻ ഫേസ്ബുക്കിൽ ഇടും എന്നും ജീവനക്കാരനോട് പറയുന്നു.

ചേച്ചി ചേച്ചീ എന്ന് വിളിച്ച് ജീവനക്കാരൻ കൈ കൂപ്പി നിന്നാണ്‌ തല്ല് വാങ്ങുന്നത്. മീറ്റർ റീഡർ ഇതിനിടെ വിറക് പുരയുടെ അടുത്തേക്ക് എത്തിയപ്പോൾ സ്ത്രീ നല്ല ഒന്നാന്തിരം ഒരു പത്തൽ കൈയ്യിലെടുത്ത് ആഞ്ഞടിക്കാൻ നോക്കുന്നതും കാണാം. ഇതിനിടെ കേസ് കൊടുക്ക് എന്ന് സ്ത്രീ പറയുന്നുണ്ട്. നീ പോലീസിൽ കൊണ്ടുപോയി കേസ് കൊടുക്കെടാ..ഇതു കൂടി കിട്ടി എന്ന് പറയടോ എന്നും പറയുന്നുണ്ട്. ഒടുവിൽ നല്ല പുളിച്ച തെറിയും പറഞ്ഞ് വിറക് മുട്ടി എടുത്ത് കെഎസ്ഇബി ജീവനക്കാരനെ ഓടിക്കുകയാണ്‌. എല്ലാ അപവാദം പറച്ചിലുകാർക്കും ഈ പെൺ കരുത്ത് ഒരു മുന്നറിയിപ്പായിരിക്കും എന്നും ഉറപ്പ്.

Articles You May Like

x