സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് മലയാളികൾ നെഞ്ചേറ്റിയ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ

ഉള്ളുനിറയെ സങ്കടം നിറച്ച് പുറമെ നിര പുഞ്ചിരിയുമായി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല . കുടുംബത്തിന്റെ ബുദ്ധിമുട്ടുകളെയും പ്രാരാബ്ധങ്ങളെയും എല്ലാം സ്വന്തം തോളിലേറ്റിയ ഹനാനെ സോഷ്യൽ ലോകവും മലയാളികളും ഒന്നടങ്കം ഏറ്റെടുത്തിരുന്നു . സ്കൂൾ യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജങ്ഷനിൽ മീൻ വിൽക്കാനെത്തിയ ഹനാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ഹനാന് പിന്തുണയുമായി രംഗത്ത് എത്തിയത് . മലയാളികൾ സ്വന്തം മകളെ പോലെ ഏറ്റെടുത്ത ഹനാനെ സഹായിക്കാൻ നിരവധി ആളുകൾ രംഗത്ത് എത്തിയെങ്കിലും ഒറ്റ രാത്രികൊണ്ട് എല്ലാം വളരെ പെട്ടന്ന് തല കീഴായി മറിയുകയായിരുന്നു ..പബ്ലിസിറ്റി സ്റ്റണ്ട് എന്നൊക്കെ പറഞ്ഞുള്ള വ്യാജ വാർത്തകൾ നിരവധി പുറത്തുവന്നതോടെ വാനോളം ഉയർത്തിയ കൈകൾ തന്നെ പിന്നീട് കല്ലെറിയുന്ന അവസ്ഥയാണ് ഏവരും കണ്ടത് ..

സോഷ്യൽ മീഡിയയിൽ ഹനാനെതിരെ വ്യാജ പ്രചാരണങ്ങൾ എത്തിയതോടെ നിരവധി സൈബർ അ, റ്റാക്കുകളും , വിമർശങ്ങളും താരം നേരിടേണ്ടതായി വന്നു . സോഷ്യൽ മീഡിയ ഏറെ വൈറലാക്കുകയും വിമർശിക്കുകയും ചെയ്ത ഹനാനെ പിന്നീട് അധികമാരും കണ്ടില്ല എന്നതാണ് സത്യം . തന്റെ ജീവിത പ്രശ്നങ്ങളെ എല്ലാം തരണം ചെയ്ത് ജീവിത വിജയം പൊരുതി നേടാൻ തന്നെയായിരുന്നു ഹനാന്റെ തീരുമാനം എങ്കിലും , ഒന്നിന് പിന്നാലെ മറ്റൊന്നായി പ്രതിസന്ധികൾ ഹനാന്റെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു . ഇടക്ക് വെച്ച് ഹനാന് വാഹനാപകടം സംഭവിക്കുകയും ഏറെ നാൾ ചികിത്സയിലുമായിരുന്നു . നട്ടെല്ലിനായിരുന്നു പരിക്ക് പറ്റിയത് .പരിക്ക് പറ്റിയതിനെത്തുടർന്നു പഠനത്തിന്റെ ഒരു വര്ഷം ഹനാന് നഷ്ടമായിരുന്നു . കെമിസ്ട്രി ബിരുദത്തിന് ശേഷം താരമിപ്പോൾ ബി എ മ്യൂസിക് ന് ചേർന്നിരിക്കുകയാണ് . സംഗീതം ഒരു പാഷൻ ആണെന്നും താരം പറയുന്നു . മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത് .

വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റിയത് കൊണ്ട് തന്നെ ഇപ്പോൾ മീൻ വില്പനയ്ക്ക് പോവാറില്ല , മാർക്കറ്റിൽ എത്തി മീൻ എടുക്കനൊന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് സാധിക്കില്ല , അധികം ഭാരം എടുക്കരുത് എന്ന് ഡോക്ടറുടെ നിർദേശമുണ്ട് . സഹായ വാഗ്ദാനങ്ങൾ നിരവധി വന്നിരുന്നു , അതിൽ ലഭിച്ച മിക്ക ചെക്കുകളും മടങ്ങി എന്നും ഹനാൻ കൂട്ടിച്ചേർത്തു . നിരവധി സൈബർ ആ, ക്രമണങ്ങളും വിമർശങ്ങളും തനിക്ക് നേരെ ഉണ്ടായിരുന്നു . വെറും ഷോ ആണ് എന്ന് പറഞ്ഞവരും നിരവധിയായിരുന്നു അവരോടൊക്കെ ഒന്നേ പറയുന്നുള്ളു ” എന്റെ മനസാക്ഷിക്ക് നിരക്കാത്ത ഒരു പണിയും ഞാൻ ചെയ്തിട്ടില്ല . ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല ആരെയും ദ്രോഹിച്ചിട്ടില്ല . അതുകൊണ്ട് തന്നെ എന്തിനാണ് അപമാനിക്കുന്നത് എന്ന് ഓർത്ത് കരഞ്ഞ നിമിഷങ്ങളുണ്ട് . എന്നാൽ നിരവധി ആളുകൾ തന്നെ പിന്തുണച്ചും രംഗത്ത് എത്താറുണ്ടെന്ന് ഹനാൻ പറയുന്നു . എന്തായാലൂം ഹനാന്റെ അഭിമുഖ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട് .. വീഡിയോ കാണാം

Articles You May Like

x