സന്തോഷത്തിന്റെ നാളുകൾ വന്നെത്തിയിരിക്കുന്നു ; സന്തോഷ വാർത്ത പങ്കുവെച്ചു മഞ്ജുവാര്യർ ആശംസയുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ. എല്ലാകാലത്തും ഓർമിക്കാൻ കഴിയുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ താരം സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ലേഡിസൂപ്പർ സ്റ്റാർ എന്ന അംഗീകാരം മഞ്ജുവാര്യർക്ക് സ്വന്തമാണ്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു അഭിനയജീവിതത്തിലേയ്ക്ക് കടന്ന് വരുന്നത്. വലിയൊരു ഇടവേള സിനിമയിൽ നിന്ന് എടുത്തപ്പോഴും മഞ്ജുവിനുള്ള പിന്തുണയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ഒരു കുറവും ഉണ്ടായിരുന്നില്ല. പോയതിനേക്കാൾ ശക്തിയിൽ തിരിച്ച് വന്ന മഞ്ജുവാര്യർ അഭിനയരംഗത്ത് സജീവമാണിപ്പോൾ.

നടി മാത്രമല്ല നിർമാതാവ് കൂടിയാണ് മഞ്ജുവാര്യര്‍ ഇപ്പോൾ. 1995 – ല്‍ തൻ്റെ 17-ാം വയസിൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിൻ്റെ രാശി തെളിയുകയായിരുന്നു. ഇന്ന് മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് മഞ്ജുവാര്യർ. 2014 -ൽ റോഷൻ ആൻദ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചു വരവ് നടത്തി. ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. നിരുപമ രാജീവ് എന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മ തൻ്റെ കഠിന പ്രയത്നത്തിലൂടെയും, അർപ്പണമനോഭാവത്തിലൂടെയും ജീവിതത്തിൽ വിജയം കൈവരിക്കുന്ന കഥാപാത്രത്തിൻ്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിൽ തന്നെ വൈറലായി മാറാറുണ്ട്. വസ്ത്രത്തിലായാലും, ആഭരണങ്ങളിലായാലും എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്ത കൊണ്ടുവരാൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. ഫോട്ടോ ഷൂട്ടിലും, പരിപാടികൾക്കും മറ്റുമായി എടുക്കുന്ന ചിത്രങ്ങളിലും മഞ്ജുവിൻ്റെ വസ്ത്രങ്ങളിലേയ്ക്കും, മേക്കപ്പിലേയ്‌ക്കും ആരാധകരുടെ കണ്ണ് പോവാറുണ്ട്. ഇപ്പോഴിതാ മഞ്ജു തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

‘സന്തോഷകരമായ സമയങ്ങൾ വരുന്നു’ എന്ന അടികുറിപ്പോട് കൂടെയാണ് പുതിയ ചിത്രങ്ങൾ മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കല്യാൺ ജ്വല്ലറിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇതേ വേഷത്തിലായിരുന്നു മഞ്ജു. അവിടെ നിന്ന് പകർത്തിയ ഫോട്ടോയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. പരിപാടി നടക്കുന്നതിന് ഇടയ്ക്ക് സ്റ്റേജില്‍ നിന്ന് ഡാന്‍സ് കളിച്ച മഞ്ജുവിൻ്റെ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ വ്യത്യസ്ത തരം കമെന്റുകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

മനോഹരമായ ഒരു പിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മലയാള മനസില്‍ ഇടം നേടിയാണ് നടിയാണ് മഞ്ജു വാര്യര്‍. തൻ്റെ ആദ്യ കാലങ്ങളില്‍ തിരക്കുള്ള നടി വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂർണമായി നില്‍ക്കുകയായിരുന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്തിയത് ഏറെ ശ്രദ്ധ നേടി. ഇപ്പോള്‍ മലയാളസിനിമയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ.

Articles You May Like

x