നാല് മക്കളേയും ജനിപ്പിച്ചു നൽകി ഭർത്താവ് മറ്റു സുഖങ്ങൾ തേടി പോയി ; തോൽക്കാൻ മനസ്സില്ല എന്നു പറഞ്ഞ് പൊരുതുന്ന ഒരമ്മ

പ്രതിസന്ധികളെ നേരിടുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇന്നത്തെ തലമുറയ്ക്ക് പ്രതിസന്ധികളെ നേരിടാൻ ഒരു ഭയമുണ്ട്. അവർ തങ്ങളുടെ സേഫ് സോണുകളിലേക്ക് ഒതുങ്ങി പോവുകയാണ് ചെയ്യാറ് വലിയൊരു പ്രതിസന്ധിയെ നമ്മൾ നേരിട്ടിട്ട് ഉണ്ടെങ്കിൽ ഒരു ചെറിയ പ്രശ്നം വന്നാലും നമുക്ക് ഒരു ചെറിയ വിഷമം മാത്രമേ തോന്നുകയുള്ളൂ . ഇപ്പോഴിതാ ഭർത്താവ് ഉപേക്ഷിക്കപ്പെട്ട ഒരു യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചെറുപ്പകാലത്ത് പക്വതയില്ലാത്ത കാലത്ത് വിവാഹം ചെയ്ത് ഒടുവിൽ നാല് മക്കളെയും തന്ന് അയാൾ വീടുവിട്ടിറങ്ങി പോവുകയായിരുന്നു. നാല് മക്കളെയും കൊണ്ട് ഒരു അമ്മ എങ്ങനെ ജീവിക്കും എന്നത് സമൂഹത്തിലെ ഒരു ചോദ്യം തന്നെയാണ്. ആൺ തുണയില്ലാതെ ഒരു അമ്മ എങ്ങനെ നാലു മക്കളെ പോറ്റും എന്നത് ഒരു ചോദ്യമായി സമൂഹം ചോദിച്ചിരുന്നു എന്നാൽ അതൊരു  വിഷമകരമായ കാര്യമല്ലെന്ന് തെളിയിക്കുകയാണ് സെലിൻ. ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ സെലിൻ ജീവിതം അവസാനിപ്പിക്കാൻ അല്ല ഒരുങ്ങിയത്.

 

ധൈര്യത്തോടുകൂടി ഈ മുപ്പത്തിയൊന്നുകാരി തന്റെ മക്കളുടെ കൈ പിടിച്ചു കൊണ്ട് ജീവിതത്തിലേക്ക് നടക്കുകയായിരുന്നു .നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പോയത്.സെലിന് നാല് മക്കളാണുള്ളത് രണ്ട് ആൺമക്കളും രണ്ടു പെൺകുട്ടികളും. 12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു . ഭരണങ്ങാനത്തെ വട്ടോളിക്കടവിൽ ഒടുവിൽ സെലിൻ മീൻ വിൽപ്പനയ്ക്ക് വരെ ഇറങ്ങിയിരുന്നു, അമ്മയ്ക്ക് കൂട്ടായി മൂത്തമക്കൾ എപ്പോഴും അരികിൽ തന്നെ കാണാം .

ജീവിതത്തിൽ സെലിന് ഏറ്റവും വലിയ ആഗ്രഹം മക്കളെ പഠിപ്പിച് ഉയർന്ന സ്ഥാനത്ത് എത്തിക്കുക എന്നതാണ്, മാത്രമല്ല തൻറെ മക്കൾക്കും താനും താമസിക്കുന്ന വീട് ഒന്നു അടച്ചുറപ്പുള്ള ആക്കണം ,വീട്ടിലേക്ക് പോകാനുള്ള വഴിയും ശരിയാക്കണം. അതുകൊണ്ട് താൻ എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും ആത്മാഭിമാനമുള്ള ജോലികൾ ചെയ്ത് തൻറെ മക്കളെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്നും ഈ അമ്മ പറയുന്നു. സെലിന്റെ രണ്ടാമത്തെ മകൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്. എങ്ങനെയും ജീവിക്കാമെന്നല്ല, ഇങ്ങനെയും ജീവിക്കാമെന്ന് ഈ അമ്മമക്കളെ പഠിപ്പിക്കുന്നുണ്ട്.

അമ്മ ഒരു മീൻ കച്ചവടക്കാരി ആണെന്ന് സ്കൂളിലെ കൂട്ടുകാരോട് പറയുമ്പോൾ നാണക്കേട് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് തങ്ങൾക്ക് അഭിമാനം മാത്രമാണ് തോന്നുന്നത് എന്ന് മക്കളും പറയുന്നു. സലീനയുടെ കഥ സോഷ്യൽ മീഡിയയിലൂടെ വന്നപ്പോൾ നിരവധി പേർ ആയിരുന്നു കമൻറുകളുമായി എത്തിയത്. ഒരു ധീരയായ അമ്മയാണ് സെലീന എന്നും ഭർത്താവ് ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ ആത്മഹത്യകൾക്ക് മുതിരാതെ ജീവിതം ജീവിച്ചു കാണിക്കണം എന്നും ആളുകൾ കമൻറ കളിൽ അറിയിക്കുന്നു.

Articles You May Like

x