തയ്യൽക്കാരനിൽ നിന്നും മഹാനടനിലേക്ക് ; ഇന്ദ്രൻസിന്റെ അധികമാർക്കും അറിയാത്ത കുടുംബ വിശേഷങ്ങൾ

മലയാള സിനിമയിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. ഒരു തയ്യൽകാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയുടെ അഭിമാനമായി മാറിയ നടനാണ് അദ്ദേഹം. സിനിമ ആസ്വാദകർക്കും പ്രേക്ഷകർക്കും അദ്ദേഹം ഇന്ദ്രൻസ് ആണെങ്കിൽ കുമാരപുരത്തുകാർക്ക് അദ്ദേഹം ഇപ്പോഴും ആ പഴയ സുരേന്ദ്രൻ തന്നെയാണ്. ഒരു നടനെന്ന നിലയിൽ കേരളത്തിലൊന്നാകെ അറിയപ്പെടുമ്പോഴും ഒട്ടും താര ജാഡ യില്ലാതെ വളരെ ലളിതമായി സംസാരിക്കുകയും, എല്ലാവരോടും എളിമയോട് കൂടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് ഇന്ദ്രൻസ്. അദ്ദേഹത്തിൻ്റെ ഈ സമീപനത്തെ പലപ്പോഴും എല്ലാവരും അത്ഭുതത്തോട് കൂടിയാണ് നോക്കി കാണാറുള്ളത്.

മികച്ച നടനുള്ള അന്താരഷ്ട്ര പുരസ്‌കാരം ഉൾപ്പടെ മലയാള സിനിമയ്ക്ക് സ്വന്തമാക്കി തരാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ ഇന്ദ്രൻസ് മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തികൂടിയാണ്. ദുരിതത്തിൻ്റെയും, കഷ്ടപ്പാടിൻ്റെയും വഴികൾ താണ്ടിയാണ് ഇന്ന് സിനിമയിൽ കാണുന്ന സ്ഥാനം തനിയ്ക്ക് സൃഷ്ടിച്ചെടുക്കാൻ സാധിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

അഭിനയത്തിൽ സജീവമായ അദ്ദേഹം തെന്നിന്ത്യൻ സിനിമ ലോകത്തെ ഒട്ടുമിക്ക വമ്പൻ താരങ്ങൾക്കും ഡ്രസ് തയ്ച്ചിട്ടുള്ള കലാകാരൻ കൂടിയാണ്. അഭിനയച്ചതിനേക്കാൾ കൂടുതൽ അനുഭവും, കഥകളും ഉടുപ്പ് തുന്നിയ വകയിലായിരിക്കുമെന്ന് അദ്ദേഹം തന്നെ തമാശ രൂപേണ പറയാറുണ്ട്. തയ്യൽ ജോലി ചെയ്യുന്നതിനിടയിൽ താൻ ഒരിക്കൽ പറ്റിക്കപ്പെട്ട സംഭവത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നടി അംബികയുടെ ബ്ലൌസ് തയ്ക്കാനെത്തിയ ഒരാൾ തന്നെ മണ്ടനാക്കി കടന്നു കളഞ്ഞ സംഭവമായിരുന്നു അത് .

ഒട്ടും വരുമാനമില്ലാത്ത വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് അംബിക ചേച്ചിയുടെ കുറച്ച് ബ്ലൌസ് തയ്‌ക്കാനായി കിട്ടിയതെന്നും, കുറച്ച് ബ്ലൌസ് താൻ കട്ട് ചെയ്ത് കൊടുത്തെന്നും, മറ്റൊരാളെ തയ്ക്കാൻ ഏൽപ്പിച്ചെന്നും, രണ്ട് പ്രാവശ്യം വന്ന് തയ്യൽക്കൂലി പറയുന്നതിൽ കൂടുതൽ പണം തന്നുവെന്നും, ബാക്കി വാങ്ങാൻ നിൽക്കാതെ ആളങ്ങ് തിരികെ പോയെന്നും, പിന്നീടൊരിക്കൽ അദ്ദേഹം വന്ന് പറഞ്ഞു. ഒരുപാട് ഉടുപ്പ് തയ്ക്കാനുണ്ട്. ലോഡ്ജിലാണ് താമസിക്കുന്നത്. മെഷീൻ ഒരെണ്ണം എനിയ്ക്ക് തയ്ക്കാൻ തന്നാൽ വാടക തരാമെന്ന് കട ഒഴിഞ്ഞു പോകാൻ നിൽക്കുന്ന സമയമായതിനാൽ അവിടുത്തെ മെഷീൻ അയാൾക്ക് കൊടുത്തെന്നും കുറേ കാലം കഴിഞ്ഞും കാലത്തിനു ശേഷം കടയൊഴിഞ്ഞു കഴിഞ്ഞിട്ടും ആ മെഷീൻ തിരികെ കിട്ടിയില്ലെന്നും, അങ്ങനെ അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ , അപ്പോൾ അവിടെ അങ്ങനെ ഒരാളില്ലെന്നും പിന്നീടത് തിരിച്ച് കിട്ടിയെന്നും എന്നാൽ മെഷീനായിട്ടായിരുന്നില്ല പണമായിട്ട് ആയിരുന്നെന്നും ഇന്ദ്രൻസ് തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിൽ മുൻപ് പറഞ്ഞിരുന്നു.

തൻ്റെ ഒരു അകന്ന ബന്ധു വഴിയാണ് സിനിമയിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതെന്നും. അദ്ദേഹം നാട്ടിലെ ക്ലബ്ബിലെ നടനായിരുന്നെന്നും അഭിനയത്തിലേയ്ക്ക് വരാനുള്ള പ്രചോദനം അദ്ദേഹമായിരുനെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമയിൽ ഇടയ്‌ക്കൊക്കെ കോമഡി വേഷങ്ങൾ മാത്രം ലഭിക്കുമ്പോൾ അതിലേയ്ക്ക് ഒതുങ്ങി പോകുമോ എന്ന ഭയം ഉണ്ടായിരുന്നതായും, പിന്നീട് സീരിയസ് വേഷങ്ങൾ ലഭിച്ചപ്പോൾ അതൊക്കെ തന്നെകൊണ്ട് ചെയ്യാൻ കഴിയുമോ എന്നോർത്ത് ആശങ്കപ്പെട്ട് നിന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ ദാരിദ്ര്യം കൊണ്ടാണ് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും അതിന് സാധിക്കാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. തമാശ കഥാപാത്രങ്ങൾ മാത്രമല്ല സീരിയസ് വേഷങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ഇന്ദ്രൻസ്. രതീഷ് രഘുനന്ദൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഉടൽ’ എന്ന ചിത്രമാണ് ഇന്ദ്രൻസിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഉടലിലെ  ഇന്ദ്രൻസിൻ്റെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Articles You May Like

x