തുണി കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടി, അതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ, പരുക്ക് പറ്റിയ കാലുമായി തെരുവില്‍ കീ ചെയിൻ വിൽക്കുന്ന കുരുന്ന്; കണ്ണ് നിറയ്ക്കും ഈ കാഴ്ച

ചെറിയ കുട്ടികൾ തൊഴിലെടുക്കുന്ന കാഴ്ചകൾ എല്ലാവരെയും തന്നെ വിഷമത്തിലാക്കും. അതും പരിക്ക് പറ്റിയ കാലുമായി നടന്നു ജോലി ചെയ്യുന്നത് കാണുമ്പോൾ കാണുന്നവരുടെ കണ്ണ് നിറയുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഹൃദയം ഭേദിച്ചത് അത്തരമൊരു കാഴ്ചയായിരുന്നു. വയ്യാത്ത കാലും വെച്ചുകൊണ്ട് കീ ചെയിൻ വിൽക്കുന്ന ആ കുരുന്നിനെ കണ്ടവരെല്ലാം അവനെ അന്വേഷിക്കുന്ന തിരക്കിലാണിപ്പോൾ. ആരിലും സങ്കടമുണർത്തുന്ന ആ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞവർ ആ ബാലന് സഹായം നൽകാനും തയാറായി മുന്നോട്ടു വന്നിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയിൽ ആ ബാലൻ ഒരു ഫുട്പാത്തിൽ തന്റെ വലതു കാൽ ഉയർത്തി വെച്ച് ഇരിക്കുകയാണ്. ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ നിർത്തുമ്പോൾ അവയുടെ അടുത്തേയ്ക്കു ചെന്നാണ് അവൻ തന്റെ കയ്യിലിരിക്കുന്ന കീ ചെയിനുകൾ വിൽക്കാൻ ശ്രമിക്കുന്നത്. വയ്യാത്ത വലതുകാലും വലിച്ചുകൊണ്ടു ഓരോ വണ്ടിയുടെ അടുത്തേയ്ക്കും നടന്നെത്തുന്ന അവനെ കാണുന്നവരുടെ കണ്ണുകൾ നിറയാതിരിക്കുന്നതെങ്ങനെ? തുണി കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടി, അതിനു മുകളിൽ മുറിവ് കൂടുതൽ സങ്കീർണമാകാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൂടി കെട്ടിവെച്ചാണ് അവൻ നടക്കുന്നത്.

 

https://www.instagram.com/reel/CtMjsgnLnzp/?utm_source=ig_web_copy_link

 

ചെറുപ്രായത്തിൽ തന്നെ കുട്ടികൾ തൊഴിൽ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇവിടെ കാണുവാൻ കഴിയുന്നതെന്നാണ് കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോയുടെ താഴെ പ്രതികരിച്ചിരിക്കുന്നത്. ധാരാളം പേർ വിഡിയോ കണ്ടു ആ ബാലൻ എവിടെ നിന്നുള്ളതാണെന്നു അന്വേഷിച്ചിട്ടുണ്ട്. അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തയാറായി മുന്നോട്ടു വന്നവരെയും സഹായങ്ങൾ നല്കാൻ മുന്നോട്ടു വന്നവരെയും കമന്റ് ബോക്സിൽ കാണാവുന്നതാണ്. കുട്ടിയെ സ്വാസ്തിക് റോഡിൽ വെച്ച് സ്ഥിരമായി കാണാറുണ്ടെന്നും അവനൊരു പുഞ്ചിരി സമ്മാനിക്കാൻ മറക്കാറില്ലെന്നും ഒരാൾ വെളിപ്പെടുത്തിയപ്പോൾ അവൻ ഭിക്ഷ യാചിക്കുന്നതിനു പകരം തന്റെ വിധിയോട് പൊരുതുന്നവനാണെന്നാണ് ഒരാൾ ഓർമിപ്പിച്ചത്.

Articles You May Like

x