”പ്രസ്താവന നടത്തിയത് പുരുഷനാണെങ്കിലും ക്രൂശിക്കപ്പെടുന്നത് പെണ്ണായ ഞാനാണ്”;വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമ പറഞ്ഞ് നടി നവ്യാ നായര്‍

വ്യാ നായര്‍ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.മീ ടു എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ താന്‍ അക്കാര്യം ആ സ്ത്രീയോട് തന്നെ പറയുമെന്നും അതിനെയാണ് മീ ടു എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് വീണ്ടും താന്‍ ചോദിക്കുമെന്നുമാണ് വിനായകന്‍ പറഞ്ഞത്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. നവ്യാ നായരും ഒരുത്തീ ചിത്രത്തിന്റെ സംവിധായകന്‍ വി കെ പ്രകാശും വിനായകനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നവ്യാനായര്‍. വിനായകന്റെ പരാമര്‍ശത്തില്‍ താനാണ് ക്രൂശിക്കപ്പെട്ടത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.”മാധ്യമ പ്രവര്‍ത്തകയോടുള്ള വിനായകന്റെ പരാമര്‍ശം തെറ്റാണ്. അതില്‍ പൂര്‍ണ്ണ മനസ്സോടെ ക്ഷമ ചോദിക്കുന്നു. താന്‍ പ്രതികരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല അപ്പോള്‍. വിനായകന്‍ തന്നെ ആ വിഷയത്തില്‍ മാപ്പ് പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. പ്രസ്താവന നടത്തിയത് പുരുഷനാണെങ്കിലും ക്രൂശിക്കപ്പെടുന്നത് പെണ്ണായ ഞാനാണ്”- നവ്യാ നായര്‍ പറഞ്ഞു.

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആളാണ് വിനായകന്‍. ഇവ വളരെധികം ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്.”” എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്.അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു പെണ്ണിനോട് ഞാൻ ചോദിക്കും.അവർക്ക് താത്പര്യമില്ലേങ്കിൽ അവർ നോ എന്ന് പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല. ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും വിനായകൻ ചോദിച്ചു. തനിക്ക് കുറേ പെൺസുഹൃത്തുക്കൾ ഉണ്ട്. ഭയങ്കര റൊമാന്റിക്ക് ആണ് ഞാൻ. വൃത്തിയില്ലാത്തവന്റെ അടുത്തേക്ക് ഒരു പെണ്ണും വരില്ല. പെണ്ണ് വിചാരിക്കാതെ ഒരാണിനും അവളെ കിട്ടില്ല. ഇന്നും ലോകത്ത് നടക്കുന്നത് സ്വയംവരമാണ്”-ഇങ്ങനെയാണ് വിനായകന്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിനിടെ നടത്തിയ വിവാദ പരാമര്‍ശം.

ഇതിന് പിന്നാലെ ആയിരുന്നു മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ കൈ ചൂണ്ടിയുള്ള വിനായകന്റെ പരാമര്‍ശം. ” ആ പെണ്ണിനോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ചോദിക്കും. അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ” എന്നാണ് വിനായകന്‍ പറഞ്ഞത്.ഇത് വൈറലായതോടെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് വിനായകന് നേരെ ഉണ്ടായത്. സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും വിനായകന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ പറഞ്ഞെങ്കിലും മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ വിനായകന്‍ ക്ഷമ പറഞ്ഞിട്ടില്ല.പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആളാണ് വിനായകന്‍.

Articles You May Like

x