നിലവിളക്കെടുത്ത് നിറചിരിയോടെ ഭര്‍തൃവീട്ടിലേക്ക് കയറാനിരിക്കുമ്പോഴാണ് കണ്ണീരോടെ കയറേണ്ടി വന്നത്; തലമുട്ടിക്കൽ വൈറൽ വീഡിയോക്ക് പിന്നിൽ സംഭവിച്ചത് ഇത്, സജ്‌ല പറയുന്നു

പാലക്കാട് പല്ലശ്ശന സ്വദേശിയായ സച്ചിൻ്റേയും സജ്ലയുടെയും വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വരന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറുന്നതിനു മുൻപായി അവിടുത്തെ ആചാരപ്രകാരം അപ്രതീക്ഷിതമായി തലയ്ക്ക് ഏറ്റ ഇടിയിലാണ് വധുവിന് തല കറങ്ങി പോയത്. വിവാഹശേഷം വധു വീട്ടിലേക്ക് കയറുന്നതിന് മുൻപായി അയൽവാസിയാണ് നാട്ടാചാര പ്രകാരം ഇടി നടപ്പിലാക്കിയത്.

തലമുട്ടിക്കൽ ചടങ്ങുകൾ ഒന്നും താല്പര്യമില്ലാന്ന് സച്ചിന്റെ സഹോദരി നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇടി ഉണ്ടാകുമെന്ന് സജ്ല പ്രതീക്ഷിച്ചില്ല. വീട്ടുകാരെ പിരിഞ്ഞ് ടെൻഷൻ ആയി വരന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നാട്ടാചാരം പണിയായത്. ഇടിയുടെ ആഘാതത്തിൽ തലയുടെ വേദനയും, നീരും ഇനിയും മാറിയിട്ടില്ലെന്ന് നവവധു പറയുന്നു. കോഴിക്കോട് മുക്കം സ്വദേശിനിയാണ് സജ്ല.

വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നില്‍ക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്‌ല പറയുന്നത്. തലയുടെ മറുവശം മതിലിലും ഇടിച്ചെന്നും സജ്‌ല പറയുന്നു. അയല്‍വാസിയാണ് ആചാരത്തിന്റെ ഭാഗമായുള്ള തലമുട്ടല്‍ നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു.

നിലവിളക്കെടുത്ത് നിറചിരിയോടെ ഭര്‍തൃവീട്ടിലേക്ക് കയറാന്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഭര്‍തൃവീട്ടിലേക്ക് കണ്ണീരോടെ കയറേണ്ടി വന്നത്. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നും സജ്‌ല പറയുന്നു. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ക്കും സങ്കടമായിപ്പോയെന്നും സച്ചിനും പറയുന്നു.

ഇടി കിട്ടിയപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് പോലും മനസ്സിലാവാത്ത രീതിയിലുള്ള ഇടി ആയിപ്പോയെന്നാണ് സജ്ലയും സച്ചിനും പറയുന്നത്. തനിക്കു നേരിട്ട അവസ്ഥ മറ്റാർക്കും ഉണ്ടാകരുത് എന്നാണ് സജ്‌ല ഇപ്പോൾ പറയുന്നത്. വീഡിയോ വയറൽ ആയതോടെ ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ഇത് പോലെ ഒരു ആചാരമില്ലെന്നും ഉണ്ടെന്നും രണ്ടു തരം അഭിപ്രായമാണ് ഇപ്പോൾ കമ്മെന്റുകളിൽ നിറയുന്നത്.

Articles You May Like

x