മുഖത്ത് മുഴ വളർന്നു അതിൽ നിന്നും പുഴുക്കൾ പുറത്തുവരാൻ തുടങ്ങി , മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോരയും വന്നു തുടങ്ങി , ബന്ധുക്കൾ അകന്നു നിന്നു , ഭുവനേശ്വരി എന്ന യുവതിയുടെ ജീവിതകഥ ഒരു നിമിഷം കണ്ണ് നിറയ്ക്കും

‘ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടിനിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്.. നെവർ, എവർ, ഗിവ്അപ്’-തമിഴ്നാട് സ്വദേശിയായ ഭുവനേശ്വരിയുടെ മൊബൈൽ ഫോണിലേക്കു‍ വിളിച്ചാൽ കേൾക്കുന്ന കോളർ ട്യൂൺ നടൻ അജിത്തിന്റ വിവേഗം സിനിമയിലെ ഈ ഡയലോഗാണ്. ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയി എന്നു നിന്റെ മുന്നിൽനിന്ന് അലറിവിളിച്ചാലും നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും നിന്നെ ജയിക്കാൻ കഴിയില്ല എന്നാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്‌.ഉമിനീര്‍ ഗ്രന്ഥിയില്‍ ബാധിച്ച അര്‍ബുദം തന്റെ ശരീരത്തിനൊപ്പം മനസ്സിനേയും ആഴത്തില്‍ ബാധിച്ചപ്പോള്‍ രണ്ട് പെണ്‍കുട്ടികളേയും കൂട്ടി ആത്മഹ്യ ചെയ്യാന്‍ ഒരുങ്ങിയതാണ് ഇതേ ഭുവനേശ്വരി.

ഒറ്റപ്പാലം തോട്ടക്കര കീര്‍ത്തി നഗര്‍ കൊട്ടപ്പാടത്ത് സൂര്യപ്രകാശ് നാരായണന്റെ ഭാര്യയായ തിരുച്ചിറപ്പള്ളി സ്വദേശിയായ 47കാരി ഭുവനേശ്വരിയെ നമുക്ക് അതിജീവനത്തിന്റെ കരുത്ത് എന്ന് വിളിക്കാം. കവിളില്‍ അകത്തും പുറത്തുമായി ഒന്നരക്കിലോ തൂക്കത്തിലുള്ള മുഴകള്‍ അര്‍ബുദത്തിന്റെ ഭാഗമായി പ്രത്യക്ഷമായപ്പോള്‍ ഇനി ആറ് മാസത്തില്‍ കൂടുതല്‍ ഭുവനേശ്വരിക്ക് ആയുസ്സ് ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ക്രമേണ മുഴകളില്‍ പുഴുവരിക്കാനും തുടങ്ങി. ആ മുഖം കണ്ട് ഉറ്റവര്‍ പോലും അകന്നു നിന്നു. അവളോട് ആത്മഹത്യ ചെയ്തൂടേ എന്ന് പലരും മുഖത്ത് നോക്കി ചോദിക്കുകയും ചെയ്തു. പക്ഷേ, തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. 10 വര്‍ഷത്തിനിെ 12 ശസ്ത്രക്രിയകള്‍ക്കാണ് ഭുവനേശ്വരി വിധേയമായത്. കുടുംബസമേതം തിരുച്ചിറപ്പള്ളിയിൽ താമസിച്ചിരുന്ന കാലത്താണ് ഭർത്താവുമൊത്തുള്ള യാത്രയ്ക്കിടെ ബൈക്കിൽനിന്നു വീണത്. കമ്മൽ കാതിലേക്കു കുത്തിക്കയറിയതിന്റെ ചെറിയ മുറിവൊഴികെ, കാര്യമായ പരുക്കുകളുണ്ടായിരുന്നില്ല. പക്ഷേ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ചെവിയിലെ വേദന തുടർന്നു. പിന്നീട്, ഇടതു കവിളിൽ തൊടുമ്പോൾ ഉള്ളിൽ ചെറിയൊരു മുഴയുണ്ടെന്ന തോന്നലായി. അതും സാരമാക്കാതെ പിന്നെയും മാസങ്ങൾ കടന്നുപോയി. മുഴ .

വലുതായി പുറത്തേക്കു കാണാൻ തുടങ്ങി.വൈദ്യപരിശോധനയിൽ കാര്യമായ കുഴപ്പമില്ലെന്നായിരുന്നു കണ്ടെത്തൽ. മുഴ കീറിയെടുക്കാമെന്നു ഡോക്ടർ പറഞ്ഞു. നിസ്സാരമെന്നു കരുതിയ ഡോ‌ക്ടർക്കു തെറ്റി. മുഴ കീറിയെടുക്കുമ്പോൾ അതിൽനിന്നു ചെറിയ ചെറിയ കഷണങ്ങൾ കൊഴിഞ്ഞു വീഴുന്നു. സംശയം തോന്നി സാംപിൾ പരിശോധനയ്ക്കയച്ചു. കാൻസറാണെന്നു സ്ഥിരീകരിച്ചു. വീഴ്ചയിൽ വായയുടെ ഉള്ളിൽ രക്തം കട്ടപിടിച്ച് അതു സെപ്റ്റിക്കായി കാൻസറായി മാറിയിരുന്നു.2022ല്‍ പ്രതീക്ഷ കൈവിടാതെ മറ്റൊരു ഡോക്ടറെ കണ്ടു. മുഴ കീറിയെടുക്കാമെന്നും വായ്ക്കുള്ളിലൂടെയാണ് സര്‍ജറിയെന്നും ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല, പല്ലുകള്‍ മുഴുവന്‍ സര്‍ജറി നടത്താന്‍ പറിക്കേണ്ടി വരുമെന്നും വിജയിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിജയസാധ്യത പറയാന്‍ സാധിക്കാത്ത ശസത്രക്രിയ ചെയ്യാന്‍ ഭുവനേശ്വരി തയ്യാറായില്ല. ജീവിക്കാനായിരുന്നു അവള്‍ക്ക് താല്പ്പര്യം.വർഷങ്ങൾ കടന്നുപോയി. മുഴ കവിളിനു താഴേക്കു തുങ്ങിയ നിലയിലായി. പുഴുക്കൾ പുറത്തുവന്നു. ഇടയ്ക്കിടെ ചെവിയിൽനിന്നും മൂക്കിൽനിന്നും ചോര വരും. അസഹ്യമായ വേദനയും. വേദന ശമിപ്പിക്കാൻ ആശുപത്രിയിൽ പോയി മരുന്നു കുത്തിവയ്ക്കാൻ തുടങ്ങി. തുടക്കത്തിൽ മാസത്തിലൊരിക്കലായിരുന്നു കുത്തിവയ്പ്. പിന്നെ 10 ദിവസത്തിലൊരിക്കലായി. ഒപ്പം, ആയുർവേദവും ഹോമിയോപ്പതിയും പരീക്ഷിച്ചു.

അർബുദം ബാധിച്ച മുഖം കാണാതിരിക്കാൻ ബന്ധുക്കൾ പോലും അകന്നുനിന്നു. മനസ്സു മടുത്തു മക്കളെ കൂട്ടി തിരുച്ചിറപ്പള്ളിയിലെ കാവേരി പാലത്തിനു മുകളിലെത്തി. ആ, ത്മ, ഹത്യ ചെയ്യാനാണെന്നു മനസ്സിലാക്കിയ മൂത്തമകൾ പറഞ്ഞു: ‘നമുക്കു മ, രിക്കേണ്ട. അമ്മയെ ഞാൻ നോക്കിക്കോളാം’. അതിനുശേഷം സ്വന്തം വീടുവിട്ടു വാടകവീട്ടിലേക്കു താമസംമാറ്റി.വേദന സഹിക്കാൻ കഴിയാതാകുമ്പോൾ തലമുടി അഴിച്ചി‌ട്ടു ശക്തമായി വലിപ്പിക്കും. മുടി പറിഞ്ഞുപോരുന്ന ശക്തിയിൽ വലിച്ചാലും അതു വേദനയായി തോന്നിയിരുന്നില്ല. സ്വയം സൃഷ്ടിക്കുന്ന വേദനയിൽ ആശ്വാസം കണ്ടെത്തി. ചില സമയങ്ങളിൽ അപരവ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഒരു ദിവസം രാത്രി സ്വയമറിയാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി സമീപത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്തു തമ്പടിച്ചിരുന്ന ഭിക്ഷക്കാർക്കിടയിൽ കിടന്നുറങ്ങി. അതിനുശേഷം മക്കൾ രാത്രി കട്ടിലിൽ കിടത്തി കൈകാലുകൾ കെട്ടിയിടാറായിരുന്നു പതിവ്. എന്നാല്‍ 2010 ആയപ്പോള്‍ അവളുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. അന്നാണ് 6മാസമേ പരമാവധി ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. അന്ന് അവള്‍ ഡോക്ടറോട് പറഞ്ഞത് ”എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമൊന്നുമല്ല, ഡോക്ടർ മാത്രമാണ്. എനിക്കു രണ്ടു പെൺമക്കളുണ്ട്. അവരെ വളർത്തി വലുതാക്കണം. ഞാൻ 87 വയസ്സുവരെ ജീവിക്കും” എന്നാണ്‌.പോഷാഹാരം കഴിക്കുന്നത് അര്‍ബുദ രോഗികള്‍ക്ക് നല്ലതാണെന്നറിഞ്ഞ അവര്‍ അത് ശീലമാക്കി. തൂക്കം കുറച്ചു.

തയ്യല്‍ ജോലി വീട്ടിലിരുന്ന് ചെയ്ത് വരുമാനം കണ്ടെത്തി. ക്രമേണ ആരോഗ്യം പതിയെ വീണ്ടെടുത്തു. പക്ഷേ, മുഴ പഴയതുപോലെത്തന്നെയായിരുന്നു. 2014 ല്‍ ശസ്ത്രക്രിയയിലൂടെ ഒന്നരക്കിലോയുള്ള മുഴ മുറിച്ച് നീക്കി ആ സ്ഥാനത്ത് വലത്കാലിലെ കുറച്ച് മാംസം തുന്നിപ്പിടിപ്പിച്ചു. പക്ഷേ, തുന്നിച്ചേര്‍ത്ത ഭാഗം വീണ്ടും അഴുകി. വീണ്ടും അടുത്ത ശസത്രക്രിയയിലേക്ക് കടന്നു. 19 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വയറില്‍ നിന്ന് ചെത്തിയെടുത്ത മാംസം മുഖത്ത് തുന്നിച്ചേര്‍ത്തു. ഇതും പരാജയപ്പെട്ടാല്‍ ഇനി പകരം വെയ്ക്കാന്‍ പാകത്തിലുള്ള മാംസം അവളുടെ ശരീരത്തിലില്ലെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു.പിന്നീട് 10 പ്ലാസ്റ്റിക് സർജറികൾക്കുകൂടി വിധേയയായി. ബോധം കെടുത്താതെയായിരുന്നു ചെറിയ ശസ്ത്രക്രിയകൾ. അതിൽ അവസാനത്തേതു ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു. ആരെയും കൂട്ടിനു വിളിക്കാതെ ഒറ്റയ്ക്കാണ് ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ബെംഗളൂരുവിലേക്കു പോയത്. അതുകഴിഞ്ഞു തിരിച്ചുവന്ന ശേഷം തുന്നലുകൾ അഴിച്ചുനീക്കിയതു മകളുടെ സഹായത്തോടെ. ഒറ്റപ്പാലത്തു സ്ഥിരതാമസമാക്കിയ ഭുവനേശ്വരി ന്യൂട്രീഷൻ ഭക്ഷണങ്ങളുടെ പ്രചാരകയായും കൺസൽറ്റന്റായും, ഫാഷൻ ഡിസൈനിങ് രംഗത്തും ജീവിതം സജീവമാക്കി. രാജ്യത്തിന്റെ പലഭാഗത്തും ന്യൂട്രിഷൻ ഫുഡ്സ് കമ്പനികളുടെ പരിശീലനങ്ങളിൽ പങ്കെടുക്കാനായി യാത്രകൾ ചെയ്യുന്നു. ഭർത്താവ് സൂര്യപ്രകാശ് നാരായണൻ ഇലക്ട്രിക്കൽ കോൺട്രാക്ടറാണ്.മൂത്ത മകൾ സംകവി എംഎ പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കും തയാറെടുക്കുന്നു. ഇളയ മകൾ സന്ധ്യ ബിഎ പൂർത്തിയാക്കി തിരുവനന്തപുരത്തു ഫാഷൻ ഡിസൈനിങ് പഠിക്കുന്നു.ക്യാന്‍സറിന് മുന്നില്‍ ജീവിതം ഹോമിക്കരുതെന്ന് പഠിപ്പിക്കുകയാണ് ജീവിതത്തില്‍ വിജയവീഥികള്‍ സ്വന്തമാക്കിക്കൊണ്ട് ഭുവനേശ്വരി പഠിപ്പിക്കുന്ന മഹാ പാഠം.

Articles You May Like

x