എല്ലാ അർത്ഥത്തിലും 2023 എനിക്ക് നല്ല വർഷം, 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ: പുതുവത്സരാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. ‘2023 എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷം നിറഞ്ഞ വർഷമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ. ഒപ്പം ഈ വർഷം നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ, അതിനുള്ള ആരോഗ്യവും മാനോധൈര്യവും സർവ്വേശ്വരൻ നിങ്ങൾക്ക് നൽകട്ടെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’.

‘വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2023. തൊഴിൽപരമായും വ്യക്തി ജീവിതത്തിലും മികച്ച വർഷമായിരുന്നു. 2024 ൽ എന്റെ പുതിയ ചിത്രമായ ജയ് ഗണേഷാണ് റിലീസാകാനിരിക്കുന്നത്. ഏപ്രിൽ 11 ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ മികച്ചൊരു ചിത്രമായിരിക്കും ജയ്ഗണേഷ്.

ഈ വർഷം എന്റേതായി പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്. വെട്രിമാരനൊപ്പമുള്ള തമിഴ് സിനിമയടക്കം വരാനിരിക്കുകയാണ്. നമ്മളെല്ലാവർക്കും വളരെ നല്ലൊരു വർഷമായിരിക്കട്ടെ 2024. എല്ലാവർക്കും ഞാൻ നന്മകൾ ആശംസിക്കുന്നു. ഒപ്പം എല്ലാവർക്കും എന്റെ പുതുവത്സാരാശംസകൾ. എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

Articles You May Like

x