വലിയൊരു അപകടമാകുമായിരുന്നു, തലയ്‌ക്ക് പരിക്ക് സംഭവിച്ചോ എന്ന് ചോദിച്ച് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു: ഷൂട്ടിങിനിടെ വീൽ ചെയറിൽ നിന്നും മറിഞ്ഞു വീണ് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജയ് ​ഗണേഷ്. ജയ് ഗണേഷ് സിനിമയുടെ സെറ്റിൽ വച്ച് കഴിഞ്ഞ ദിവസം ചെറിയൊരു ആക്സിഡന്റ് ഉണ്ടായെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും നടൻ ഉണ്ണിമുകുന്ദൻ. നടൻ വീൽ ചെയറിൽ ഇരുന്ന് അഭിനയിക്കുന്നതിനിടയിലാണ് ചെയർ പുറകോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. പെട്ടെന്നുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് താരം ഇന്ന് പ്രതികരിച്ചു. വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരിക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കിൽ വലിയൊരു അപകടമായി ഇത് മാറുമായിരുന്നെന്നും വീഡിയോയിലൂടെ ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘ജയ് ​ഗണേഷ് നന്നായിട്ട് മുന്നോട്ട് പോകുന്നു. ഇന്നലെ ചെറിയൊരു ആക്സിഡന്റ് സെറ്റിൽ ഉണ്ടായി. ഭാ​ഗ്യത്തിന് എനിക്കൊന്നും സംഭവിച്ചില്ല. തലയ്‌ക്ക് പരിക്ക് സംഭവിച്ചോ എന്ന് ചോദിച്ച് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീൽ ചെയറിന്റെ ഡിസൈൻ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീൽ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീർച്ചയായും ഞാൻ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഇതൊരു സഹായമാവുക തന്നെ ചെയ്യും.

ഒരു സീനിന്റെ ഭാഗമായി ചെയ്യുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാർത്ഥത്തിൽ ഒരാൾ അനുഭവിക്കുന്നതെന്ന് ഇന്നലെ ഞാൻ തിരിച്ചറിഞ്ഞു. ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂൾ പൂർത്തിയായി. മഹിമ ഇന്ന് ജോയിൻ ചെയ്യും.

Articles You May Like

x