ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്,ഹിന്ദുത്വത്തെ കൂട്ട് പിടിച്ചു വളരുന്നതിനേക്കാൾ നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതെന്ന് വിമർശനം: ഉണ്ണി മുകുന്ദനെതിരെ വിമർശനം

മലയാളത്തിന്റെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. മാളികപ്പുറത്തിനു പിന്നാലെ ജയ് ഗണേഷ് എന്ന ചിത്രവുമായി താരമെത്തുകയാണ്. എന്നാല്‍, സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണമുയര്‍ത്തുകയാണ് ഒരു വിഭാഗം. ഈ വിമര്‍ശനത്തിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

ഒരു സിനിമ ഗ്രൂപ്പില്‍ വന്ന പോസ്റ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവര്‍ ജയ് ഗണേഷ് കാണേണ്ട എന്നാണ് താരം കുറിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാം. എന്നെ പറഞ്ഞതുപോലെ തിയറ്ററില്‍ എത്തി സിനിമ കാണുന്നവരെ എല്ലാം വര്‍ഗീയവാദികളാക്കും. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇഷ്ടപ്പെടാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടാണ്, ഇത്തരത്തില്‍ പൊതു ഇടങ്ങളിലൂടെ വിദ്വേഷം വളര്‍ത്താൻ ഉപയോഗിക്കുന്നത്. എന്തായാലും, ഒരു സിനിമാഗ്രൂപ്പ് അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരു സിനിമാ ഗ്രൂപ്പല്ല. ഏപ്രില്‍ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റര്‍ടെയ്‌നറാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.’- എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. പുതിയ ചിത്രമാണ് ജയ് ഗണേഷിന്റെ പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് എത്തിയത്.

മൂവി സ്ട്രീറ്റില്‍ വന്ന കുറിപ്പ് ഇങ്ങനെ,

മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.

പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്.

Articles You May Like

x