ഇന്ന് ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു, ഇത് എന്നിൽ വിശ്വസിച്ചതിന് അച്ചനും അമ്മയ്‌ക്കുമുള്ള എന്റെ എളിയ സമ്മാനം: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി ഉണ്ണി മുകുന്ദന്റെ പിതാവ്

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മേപ്പടിയാൻ സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുന്ദൻ. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ വേദിയിലെത്തിയത്. സിനിമയുടെ സംവിധായകനായ വിഷ്ണു മോഹനും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ തലയുയർത്തി നിൽക്കുന്നുവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അച്ഛൻ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് വികാരനിർഭരമായൊരു കുറിപ്പും ഉണ്ണി എഴുതുകയുണ്ടായി.

#മേപ്പാടിയാൻ, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണമായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ , അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ചനും അമ്മയ്‌ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ! ഇനിയും പലതും ഇതാ. ഇത് തുടക്കം മാത്രമാണ് – എന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Articles You May Like

x