രണ്ടാം വരവിൽ എന്നെ തളർത്താനാണ് ചിലരുടെയൊക്കെ ശ്രമം, വ്യക്തിപരമായ അവഹേളനവും അസഭ്യം പറച്ചിലും ചെയ്താണ് പലരും ആനന്ദം കണ്ടെത്തുന്നത്, ഒന്നിനും എന്നെ തോൽപ്പിക്കാനാവില്ലെന്ന് ഭാവന

പുതുമുഖങ്ങളെ അണിനിരത്തെ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ തന്റെ പതിനാറാമത്തെ വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. താരതമ്യേന സാമ്പത്തിക വിജയം നേടിയ ഈ ചിത്രത്തിനു ശേഷം മലയാളത്തിൽ ഭാവനയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. മലയാളത്തിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കുവാൻ ഭാവനയ്ക്ക് അവസരവും ലഭിച്ചിട്ടുണ്ട്. കന്നട സിനിമ നിർമ്മാതാവായ നവീനുമായാണ് താരത്തിന്റെ വിവാഹം കഴിഞ്ഞതും. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരം ഇതിനോടകം 60ലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, കന്നട ഭാഷകളിലും നിറസാന്നിധ്യമായി ഭാവന മാറിയിട്ടുണ്ട്.

ഒരുകാലത്തെ മുൻനിര നായികമാരുടെ പട്ടികയിൽ തന്നെയായിരുന്നു ഭാവനയുടെ പേരും. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങൾക്ക് പിന്നാലെ മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന ഇപ്പോൾ മലയാള സിനിമയിലേക്ക് മടങ്ങിവന്നിരിക്കുന്നത്. സിനിമയിൽ നിന്ന് വിട്ടുനിന്ന സാഹചര്യത്തിലും അന്യഭാഷകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത്തരത്തിൽ ഒരു വിട്ടുനിൽക്കൽ താൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല എന്നും അപ്രത്യക്ഷമായി അങ്ങനെ സംഭവിച്ചതാണെന്നുമാണ് ഭാവന പറയുന്നത്.

എന്നാൽ ഇതിനു മുന്നോടിയായി താൻ ഐ എഫ് കെ വേദിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിട്ടു നിൽക്കേണ്ട ആവശ്യമില്ല എന്നും തനിക്ക് മികച്ച പിന്തുണ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ടെന്ന് മനസ്സിലായത്. അതോടെയാണ് അഭിനയത്തിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങിയത്. എന്നാൽ രണ്ടാം തിരിച്ചുവരവിലും വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ തന്നെയാണ് നേരിടുന്നത്. പ്രൊഫഷനേ പറയുന്നത് നമുക്ക് മനസ്സിലാക്കാം. ഏതു മേഖലയായാലും സൈബർ ആക്രമണങ്ങൾ ഉണ്ടാകും. പക്ഷേ വ്യക്തിപരമായ അവഹേളനങ്ങളും കളിയാക്കലുകളും എന്തിനാണെന്ന് ഇതുവരെയും മനസ്സിലാകുന്നില്ല. ചിലർ അതിൽ നിന്നാണ് ആനന്ദം കണ്ടെത്തുന്നത്. പലപ്പോഴും പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടുള്ള ഉണ്ടെങ്കിലും അതിൽ നിന്നൊക്കെ ഒരു ഫിനിക്സ് പക്ഷിയെ പോലെയാണ് ഭാവന ഉയർത്തെഴുന്നേറ്റുള്ളത്. ഇത്തരം കളിയാക്കലുകൾക്ക് ഒരിക്കലും ഭാവനയെ തോൽപ്പിക്കാൻ കഴിയില്ല എന്നും താരം പൊരുതുക തന്നെ വേണമെന്നുമാണ് ആരാധകർ കമൻറ് ആയി കുറിക്കുന്നത്.

Articles You May Like

x