മമ്മൂക്ക കരയുമ്പോള്‍ എനിക്കും സങ്കടം വരും, ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും, ചിലര്‍ കരയുമ്പോൾ നമുക്ക് പ്രേത്യേകിച്ചൊന്നും തോന്നാറുമില്ല; ഭാവന

ഒരിടവേളയ്‌ക്ക് മലയാള സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന. റാണിയാണ് താരം പ്രധാന വേഷത്തില്‍ എത്തി റിലീസ് ചെയ്യാനുള്ള അടുത്ത സിനിമ.

സംവിധായകൻ ശങ്കര്‍ രാമകൃഷ്‍ൻ ഒരുക്കുന്ന ചിത്രമാണ് റാണി. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിനയത്തിനിടയില്‍ മമ്മൂട്ടി കരയുന്നത് കാണുമ്ബോള്‍ സങ്കടം വരുമെന്നാണ് നടി ഭാവന പറയുന്നത്. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്നും എന്നാല്‍ ചിലര്‍ കരയുമ്പോള്‍ നമുക്ക് അത് സിനിമയാണെന്ന് ബോധ്യമുണ്ടാകുമെന്നും നടി പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ….

സാധാരണ ഞാൻ ജീവിതത്തില്‍ കരയുന്നത് എങ്ങനെയാണോ അത് പോലെയാകും സിനിമയിലും കരയുക. എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. പക്ഷേ, എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്ബോള്‍ ഭയങ്കര കരച്ചില്‍ വരും. ചിലര്‍ കരയുമ്ബോള്‍ നമുക്കും വിഷമമാകും. ചിലര്‍ കരയുമ്ബോള്‍ നമുക്ക് പ്രേത്യേകിച്ചൊന്നും തോന്നാറുമില്ല.

ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകള്‍ ഉണ്ട്. കാരണം ചിലരുടെ കരച്ചില്‍ കാണുമ്ബോള്‍ സിനിമയാണ് എന്നത് മറന്നുപോകുകയും, അത് കണ്ട് ഭയങ്കര സങ്കടം വരുകയും ചെയ്യും. അത് ചില അഭിനേതാക്കളുടെ കഴിവാണ്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോള്‍ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയില്‍ ഉള്ളയാളായതിനാല്‍ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും നമ്മുക്ക് വിഷമമുണ്ടാകുകയാണെങ്കില്‍ അത് ആ അഭിനേതാവിന്റെ കഴിവാണ്.

Articles You May Like

x