ഗോപിയുമായി പിരിയണമെന്ന് ഒരിക്കൽപോലും വിചാരിച്ചിട്ടില്ല, അതൊരു കൺഫ്യൂഷന്റെ പുറത്തുണ്ടായ വേർപിരിയൽ ആണ്

പിന്നണിയെ ഗാനരംഗത്ത് തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തിയ താരമാണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗതർ ബന്ധത്തോടെയാണ് ആളുകൾ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പിന്നണി ഗാന രംഗത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അഭയ ഇപ്പോൾ ഗോപി സുന്ദറുമായുള്ള ജീവിതത്തെപ്പറ്റിയും വേർപിരിയലിനെപറ്റിയും ഒക്കെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്യുന്നു. 9 വർഷത്തെ ലിവിങ് ടുഗതർ ബന്ധത്തിന് ശേഷമാണ് അഭയയും ഗോപി സുന്ദറും വേർപിരിയുന്നത്. നാളുകൾക്ക് ശേഷമാണ് ഇവരുടെ ബന്ധത്തെപ്പറ്റി പുറം ലോകം പോലും അറിഞ്ഞത്. ആദ്യമൊക്കെ തന്റെ മാതാപിതാക്കൾക്കും എതിർപ്പായിരുന്നു എന്നാണ് അഭയ ഇപ്പോൾ പറയുന്നത്

ഗോപിയുമായി ലിവിങ് ടുഗദർ ബന്ധത്തിൽ ആയതോടെയാണ് താൻ ചെന്നൈയിലേക്ക് പോയതെന്നും അവിടെ നിന്നാണ് പാട്ടിൻറെ ലോകത്തേക്ക് കടന്നതെന്നും താരം പറയുന്നു. എങ്ങനെ പാട്ടുപാടണം എന്നും ഏതൊക്കെ പാട്ടുകൾ പാടണമെന്ന് ഒക്കെ തനിക്ക് അറിവ് പകർന്നു തന്നത് ഗോപി സുന്ദർ ആയിരുന്നു. അദ്ദേഹത്തിൻറെ പാട്ടുകൾ മാത്രമാണ് ഞാൻ ഇതുവരെ ആലപിച്ചിട്ടുള്ളത്. ഗോപിയുമായുള്ള വേർപിരിയലിനു ശേഷമാണ് സംഗീത ലോകത്തേക്ക് കൂടുതൽ ഇറങ്ങിച്ചെന്നതും സജീവമാകാൻ ഒരുങ്ങുന്നതും. ആദ്യം അയാൾ പോയപ്പോൾ ഒരു ശൂന്യത തന്നെയായിരുന്നു. കാരണം അത്രമേൽ ആഴത്തിൽ ആയിരുന്നു ഞങ്ങൾ ഇഷ്ടപെട്ടിരുന്നതും ജീവിച്ചതും. അതിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. എങ്കിലും അതിന് കുറച്ചു സമയമെടുത്തു.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾ ഇരുവരും പൂർണമായി എടുത്ത തീരുമാനമായിരുന്നില്ല ബന്ധം ഉപേക്ഷിക്കുക എന്നത്. ചെറിയ ഒരു കൺഫ്യൂഷന്റെ പുറത്ത് സംഭവിച്ചു പോയ വേർപെടൽ ആണത്. അപ്പുറത്തെ സൈഡിൽ ഇപ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗോപിയുമായുള്ള ജീവിതത്തിനിടയിലും അതിനുശേഷവും വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും ചെവി കൊടുക്കുന്ന ആളല്ല ഞാൻ. അതൊക്കെ അതിൻറെ വഴിക്ക് പോകട്ടെ എന്നാണ് ചിന്തിക്കുന്നത് എന്ന് താരം പറയുന്നു. അഭയയുമായുള്ള ലിവിങ് ടുഗതർ ബന്ധം ഉപേക്ഷിച്ചതിനുശേഷം ഗായിക അമൃത സുരേഷിനെ ഗോപി സുന്ദർ വിവാഹം കഴിക്കുകയുണ്ടായി.

Articles You May Like

x