എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല, ഞാൻ എൻ്റെ ജീവിതത്തെ സ്‌നേഹിക്കുന്നു, എൻ്റെ പോസ്റ്റുകൾ വളച്ച് ഒടിക്കരുത്, എൻ്റെ ജീവിതം ജീവിക്കാൻ അനുവദിക്കൂ; അഭയ ഹിരൺമയി

ഗായിക അഭയ ഹിരൺമയി പങ്കുവച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കമ്പിത്തിരിയും മത്താപ്പുമായി ഞാൻ ആഘോഷിക്കുകയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ച് അഭയ കുറിച്ചത്.ഗോപി സുന്ദർ അമൃത സുരേഷ് വേർപിരിയൽ അഭ്യൂഹം ശക്തമായി നിന്നപ്പോഴായിരുന്നു അഭയയുടെ പോസ്റ്റ്. ഇതോടെ വലിയ ശ്രദ്ദ നേടിയിരുന്നു അഭയയുടെ പോസ്റ്റ്. ഗോപി സുന്ദൻ- അമൃത വേർപിരിയലിന്റെ സന്തോഷമാണ് ഈ പോസ്റ്റ് എന്നായിരുന്നു സോഷ്യൽ മീഡിയ പറഞ്ഞത്.

എന്നാൽ ഇപ്പോഴിത തന്റെ പോസ്റ്റ് വളച്ച് ഒടിക്കരുതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അഭയ. പുതിയ പോസ്റ്റിലൂടെയാണ് അഭയയുടെ വാക്കുകൾ.മറ്റുള്ളവരുടെ ജീവിതത്തിൽ താൽപര്യമില്ലാത്ത ആളാണ് താൻ. എനിക്ക് എന്റേതായ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാൻ അനുവദിക്കുക. തന്റെ പോസ്റ്റുകൾ വളച്ചൊടിക്കരുത് എന്നാണ് അഭയയുടെ വാക്കുകൾ.തനിക്ക് ഒരാളെയും വേദിനിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നും അഭയ പറഞ്ഞു.

“എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ താൽപ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ട്. എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണ്. എനിക്ക് ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല. ഞാൻ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതികളെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ തന്റെ ജീവിതം ജീവിക്കാൻ അനുവദിക്കുകയും ചെയ്യൂ.

എന്റെ പോസ്റ്റുകൾ വളച്ച് ഒടിക്കരുതെന്നും സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അഭയ ഹിരണ്മയി എഴുതിയിരിക്കുന്നു. അതേസമയം വേർപിരിയൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ എത്തിയിരുന്നു. അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഗോപി സുന്ദർ അഭ്യൂഹങ്ങൾക്ക് മറുപടി പറഞ്ഞത്.

Articles You May Like

x