അന്നത്തെ പുട്ടിനും മുട്ടയ്ക്കും പകരമാണോ ഈ മട്ടൻകറി, ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഗോപി സുന്ദറുമായുള്ള പതിനാല് വർഷത്തെ ലിവിങ് റിലേഷൻഷിപ്പ് അവസാനിച്ചശേഷം അഭയ പാട്ടിലും മോഡലിങിലും അഭിനയത്തിലുമെല്ലാമായാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞുവോ എന്നതിൽ വ്യക്തതയില്ല. അതേസമയം ​ഗോപി സുന്ദറാണ് രണ്ട് ദിവസമായി സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. കാരണം സ്വിറ്റ്സർലന്റിൽ ഒരു പെൺകുട്ടിക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ​ഗോപി സുന്ദർ പങ്കുവെച്ചുവെന്നതാണ്. കലാകാരിയായ പ്രിയയാണ് ​ഗോപി സുന്ദറിനൊപ്പമുള്ള പെൺകുട്ടി.

ഇരുവരും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോകൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. മ്യൂസിക്ക് ഷോയുടെ ഭാ​ഗമായാണ് ​ഗോപി സുന്ദർ സ്വിറ്റ്സർലന്റിൽ‌ പോയത്. മഞ്ഞ് മലകൾക്ക് സമീപം പ്രിയയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ​​ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് താഴെ അമൃതയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഏറെയും.

അതേസമയം ഇപ്പോഴിതാ ​അഭയ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഞായറാഴ്ച ഒഴിവ് ​ദിവസമായതിനാൽ വീട്ടിൽ കിടിലൻ ഒരു മട്ടൻ കറി അഭയ ഉണ്ടാക്കി. അതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. കുക്കിങ് വീഡിയോ വളരെ വിരളമായി മാത്രമെ അഭയ പങ്കിടാറുള്ളു എന്നതുകൊണ്ട് തന്നെ പോസ്റ്റ് ആരാധകർക്കിടയിൽ അതിവേ​ഗത്തിൽ ചർച്ചയായി. അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ. അമൃതയും ​ഗോപി സുന്ദറും പ്രണയം തുടങ്ങിയ സമയത്ത് വിമർശനങ്ങൾക്കുള്ള മറുപടിയായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കിട്ടിരുന്നു. അതിനുള്ള പകരം വീട്ടലാണോ മട്ടൻകറിയുടെ വീഡിയോ എന്നതാണ് ചിലരുടെ ചോദ്യങ്ങൾ.

അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ. അമൃതയും ​ഗോപി സുന്ദറും പ്രണയം തുടങ്ങിയ സമയത്ത് വിമർശനങ്ങൾക്കുള്ള മറുപടിയായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കിട്ടിരുന്നു. അതിനുള്ള പകരം വീട്ടലാണോ മട്ടൻകറിയുടെ വീഡിയോ എന്നതാണ് ചിലരുടെ ചോദ്യങ്ങൾ.

Articles You May Like

x