അഞ്ച് വർഷം മുമ്പ് ഇതേ ദിവസമാണ് മോനൂട്ടനെ നഷ്ടമായത്, എങ്കിലും ഈ വർഷം നമ്മുടെ കുഞ്ഞുലെവിയെ സ്വർഗ്ഗത്തിൽ നിന്നും അയച്ച് ദൈവം അനുഗ്രഹിച്ചു; സഹോദരൻ്റെ ഓർമ്മകളുമായി ലിൻ്റു റോണി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ലിൻ്റു റോണി. ഏഷ്യാനെറ്റിലെ ‘ഭാര്യ’ എന്ന സീരിയൽ ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. വിവാഹിതയായതോടെ ലിന്റു അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ താരം ലണ്ടനിൽ സ്ഥിരതാമസമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ലിന്റു. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് ഇവരുട ജീവിതത്തലേക്ക് കുഞ്ഞ് രാജകുമാരനെത്തിയത്. ലിന്റുവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജൂലൈ 4 എന്റെ പിറന്നാൾ എന്നതല്ലാതെ മറ്റൊരു പ്രത്യേകത കൂടി നിറഞ്ഞ ദിവസമാണ്. ഇത് എന്റെ പപ്പയുടെയും, മമ്മിയുടെയും വിവാഹ വാർഷികം കൂടിയാണ്. മറ്റൊരു കാര്യം നിർഭാഗ്യവശാൽ, 5 വർഷം മുമ്പ് ഇതേ ദിവസം ആണ് ഞങ്ങൾക്ക് എന്റെ സഹോദരൻ മോനൂസിനെ നഷ്ടമാകുന്നത്. ഈ ദിവസം ആ നഷ്ടം കൂടിയാണ് ഓർമ്മപ്പെടുത്തുന്നത്. എങ്കിലും ഈ വര്ഷം നമ്മുടെ കുഞ്ഞുലെവിയെ സ്വർഗ്ഗത്തിൽ നിന്നും അയച്ച് ദൈവം അനുഗ്രഹിച്ചു.

എന്റെ ജന്മദിനത്തിന് എനിക്ക് ആശംസകൾ അയച്ച നിങ്ങൾ ഓരോരുത്തരോടായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇൻബോക്‌സ് ആശംസകളാൽ നിറഞ്ഞിരിക്കുകയാണ്.എല്ലാവരോടുമുള്ള സ്നേഹം ഞാൻ അറിയിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്റെ ഭർത്താവാണ്, അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും എല്ലാ ദിവസവും എന്നെ കൂടുതൽ സന്തോഷവതിയാക്കുന്നു. എപ്പോഴും എന്റെ കൂടെയുള്ളതിന് നന്ദി.

പിന്നെ നന്ദി പറയാനുള്ളത് പപ്പയോടും മമ്മിയോടും ആണ്. അവരില്ലാതെ ഞാൻ ഇന്നത്തെ ഞാനായിരിക്കില്ല. എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എനിക്ക് പിന്നിൽ എന്റെ പില്ലർ ആയി നിൽക്കുന്ന മഞ്ജു, പ്രതീഷ് പിന്നെ എന്റെ എല്ലാ അടുത്ത സുഹൃത്തുക്കൾക്കും നന്ദി. ഒരു വയസ്സ് കൂടി എനിക്ക് കൂടിയിരിക്കുന്നു.ഞാൻ നല്ലൊരു അമ്മയാകുമെന്നും എന്റെ സോഷ്യൽ മീഡിയ പേജിലൂടെ എല്ലാവർക്കും പ്രചോദനം ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

Articles You May Like

x