
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളക്കാപ്പിനായി ഒരുങ്ങി, കൂടെ റോണിയുടെ ജന്മദിനാഘോഷവും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്ന് ലിൻ്റു റോണി
മലയാളികൾക്ക് പരിചിത മുഖമാണ് ലിൻ്റു റോണിയുടേത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ലിന്റുവിന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ അറിയുന്നുണ്ട്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ലിൻ്റുവും റോണിയും. ജൂണില്‍ ആളെത്തുമെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം ലിൻ്റു ചാനലിലൂടെ പങ്കിടുന്നുണ്ട്. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ ജെന്‍ഡര്‍ പരസ്യമാക്കിയത്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാളിനൊപ്പമായി വളക്കാപ്പും നടത്തിയിരിക്കുകയാണ്.

എപ്പോഴും എന്നെ റാണിയെപ്പോലെ പരിഗണിക്കുന്ന അച്ചൂന് പിറന്നാളാശംസകള്‍. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് നന്ദി. വീണ്ടുമൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏറെ സന്തോഷത്തോടെ നമുക്ക് പിറന്നാള്‍ ആഘോഷിക്കാമെന്നായിരുന്നു ലിൻ്റു കുറിച്ചത്. പിറന്നാളാഘോഷം മാത്രമല്ല വളക്കാപ്പും ഒന്നിച്ച് നടത്തുകയായിരുന്നു ഇവര്‍. നീല സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ച് അതീവ സുന്ദരിയായ ലിൻ്റുവിനെയാണ് വീഡിയോയില്‍ കാണുന്നത്. നിറഞ്ഞ ചിരിയോടെ ലിൻ്റുവിനെ ചേര്‍ത്തുപിടിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു റോണി.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളക്കാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടവരോടെല്ലാം നന്ദി പറയുന്നു. ജീവിതകാലം മുഴുവനും ഓര്‍ത്തിരിക്കുന്ന ആഘോഷമാണ് ഇത്. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയുള്ള സാരിയാണ് ധരിച്ചതെന്നും ലിൻ്റു കുറിച്ചിരുന്നു. ഈ എഴുത്തിലൂടെ ലിന്റുവിന്റെ സന്തോഷം മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ചേച്ചി ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങളെല്ലാം നടക്കട്ടെ. ആണ്‍കുഞ്ഞാണെങ്കില്‍ മോനുക്കുട്ടന്‍രെ പേര് ഇടുമെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചതിന് ശേഷം തനിക്ക് വന്ന മെസ്സേജുകളെക്കുറിച്ചും മുന്‍പ് താരം പറഞ്ഞിരുന്നു. ഭക്ഷണകാര്യങ്ങളെക്കുറിച്ചൊക്കെയായിരുന്നു എല്ലാവരും പറഞ്ഞത്. യാത്ര ചെയ്യുന്നതിനെയും ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ചൊക്കെയുള്ള സംശയങ്ങളുമുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദേശം കൂടി ചോദിച്ചതിന് ശേഷമായാണ് എല്ലാം ചെയ്യുന്നതെന്നായിരുന്നു ലിൻ്റു പറഞ്ഞത്. എല്ലാം ശരിയായി തന്നെ പോവുമെന്ന വിശ്വാസമാണ് എന്നെ നയിക്കുന്നതെന്നും ലിൻ്റു പറഞ്ഞിരുന്നു.
