8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുരാജകുമാരനെത്തി, അമ്മയായ സന്തോഷം പങ്കുവെച്ച് ലിൻ്റു റോണി

ടെലിവിഷൻ പ്രേക്ഷരരുടെ പ്രിയപ്പെട്ട താരമാണ് ലിൻ്റു റോണി. വിവാഹം കഴിഞ്ഞതോടെ താരം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലായി അമ്മയായ സന്തോഷത്തിലാണ് ലിൻ്റു റോണി. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിട്ട് സജീവമാണ് ലിൻ്റു. ഗർഭാവസ്ഥയുടെ തുടക്കം മുതലുള്ള വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ടായിരുന്നു.

ആഗ്രഹിച്ചത് പോലെ കുഞ്ഞു രാജകുമാരൻ എത്തിയതിന്റെ ആശ്വാസത്തിലാണ് ലിൻ്റു റോണി. പ്രഗ്നൻസി റിസൽട്ട് പോസിറ്റീവായത് മുതലുള്ള കാര്യങ്ങളെല്ലാം ലിൻ്റു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് 8 വർഷത്തിന് ശേഷമായാണ് ലിൻ്റുവിനും റോണിക്കും കുഞ്ഞ് പിറന്നത്. സൗന്ദര്യം പോവുമെന്ന് കരുതിയാണോ പ്രസവിക്കാതിരുന്നത് എന്ന കമന്റുകൾ വരെ കേട്ടിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. കുഞ്ഞിനെ കളയാനാണോ ഗർഭാവസ്ഥയിൽ ഡാൻസ് ചെയ്യുന്നതെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് മകൻ എത്തിയ സന്തോഷം പങ്കിട്ടത്. ആശുപത്രിയിലേക്ക് പോവുന്നതിന്റെയും സിസേറിയനിലൂടെ മകൻ എത്തിയതുമെല്ലാം ലിൻ്റുവിന്റെ സ്‌റ്റോറിയിലുണ്ടായിരുന്നു. മലയാളിയായൊരു ഡോക്ടറാണ് അനസ്‌തേഷ്യ തന്നത്. മൂന്ന് പേരുടെ സിസേറിയനുണ്ട്. എപ്പോഴാണ് ടൈം എന്നറിയില്ല. ഡോക്ടറിനൊപ്പം സംസാരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. എന്നെ ഇത്രയും കംഫർട്ടബിളാക്കിയത് ഈ ഡോക്ടറാണ്.

ലിൻ്റുവിന്റെ ഡാഡിയും മമ്മിയും കുഞ്ഞിനെ എടുക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം ഈ സന്തോഷം പങ്കുവെച്ചിരുന്നു. ജനിക്കാൻ പോവുന്നത് ആൺകുഞ്ഞാണെന്ന് ലിന്റു നേരത്തെ വ്യക്തമാക്കിയിരുന്നു. ജെൻഡർ റിവീൽ ചടങ്ങിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. അസ്വസ്ഥതകളൊക്കെയുണ്ടായിരുന്നുവെങ്കിലും ഗർഭിണിയായ ശേഷമുള്ള ഓരോ ആഘോഷവും ലിന്റു ഗംഭീരമാക്കിയിരുന്നു.

അകാലത്തിൽ നഷ്ടമായ സഹോദരന്റെ ഓർമ്മകൾ പങ്കിട്ടും ലിൻ്റുഎത്തിയിരുന്നു. എന്റെ ആദ്യത്തെ കുഞ്ഞാണ് നീ, നിന്നെ ഓർക്കാത്ത ഒരുനിമിഷം ജീവിതത്തിൽ ഇല്ല. ആൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ മോനുക്കുട്ടന്റെ പേര് ഇടുമെന്നും ലിന്റു പറഞ്ഞിരുന്നു. 27 വർഷം ഞങ്ങളെല്ലാവരും അവനെ നന്നായി നോക്കിയിരുന്നു. അവനെ ഏതെങ്കിലും സ്‌കൂളിൽ വിട്ടൂടേ എന്ന ചോദ്യങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും മമ്മി അതൊന്നും മൈൻഡ് ചെയ്തിരുന്നില്ല.

മോനുക്കുട്ടൻ സ്‌പെഷൽ കുട്ടിയായിരുന്നു. ഒരു ദിവസം ഉറങ്ങാൻ കിടന്ന അവൻ പിന്നെ എഴുന്നേറ്റില്ല. സംസാരിക്കാനൊന്നും പറ്റുമായിരുന്നില്ല അവന്. അവന്റെ കാര്യങ്ങളെല്ലാം എല്ലാവരും നന്നായി ചെയ്ത് കൊടുക്കുമായിരുന്നു. അവനെ നോക്കുന്നതിന് വേണ്ടിയാണ് മമ്മി ജോലിയൊക്കെ വിട്ടത്. കുഞ്ഞുങ്ങളെ നോക്കുന്നത് പോലെയാണ് അവനെ പരിചരിച്ചത്. ജീവിതത്തിൽ ഞങ്ങളേറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അവനെയാണെന്നും മുൻപ് ലിൻ്റു പറഞ്ഞിരുന്നു.

Articles You May Like

x