സഹോദരനെപ്പോലെയാണ് എനിക്ക് സുരേഷ്, സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷം മാത്രമായിരുന്നു: സൗഹൃദത്തെക്കുറിച്ച് ജയറാം

സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ‌ ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സഹോദരൻ ആരാണെന്ന് പാര്‍വ്വതിയോട് ചോദിച്ചാല്‍ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരമെന്ന് നടൻ ജയറാം. മുൻപ് സുരേഷ് ഗോപിയെ അനുകരിച്ചത് അദ്ദേഹത്തിന്റെ സമ്മതം ചോദിച്ചിട്ടാണെന്നും ജയാറാം പറഞ്ഞു.

താരത്തിന്റെ പുതിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിനെക്കുറിച്ചും നടൻ പറയുന്നുണ്ട്. പുതിയ ചിത്രമായ അബ്രഹാം ഓസ്‍ലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘ഇൻസ്റ്റഗ്രാമിനെക്കുറിച്ചൊന്നും എനിക്കറിയില്ല. എല്ലാം മകൻ കാളിദാസനാണ് നോക്കുന്നത്. ഇത്, പുതിയ കാലമല്ലേ… എല്ലായിടത്തും നമ്മളും എത്തണമല്ലോ. സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിന് ശേഷം മാത്രമായിരുന്നു. സഹോദരനെപ്പോലെയാണ് എനിക്ക് സുരേഷ്. എന്റെ ഭാര്യ അശ്വതിയോട് സ്വന്തം സഹോദരൻ ആരാണെന്നു ചോദിച്ചാല്‍ സുരേഷ് ഗോപി എന്നാവും ഉത്തരം.

ഈ സിനിമയില്‍ മമ്മൂട്ടിയുണ്ടോയെന്ന് എനിക്കറിയില്ല. ഞാൻ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാൻ സെറ്റില്‍ കണ്ടിട്ടില്ല.’- ജയറാം പറഞ്ഞു.

Articles You May Like

x